ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചരിത്രവിജയം നേടിയതിന് പിന്നാലെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ, 17 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാണ് പാർട്ടിയെ അധികാരത്തിലേക്ക് നയിച്ചത്. ധാക്കയിലെ പാർലമെന്റ് ഹൗസിന് മുന്നിലുള്ള സതേൺ പ്ലാസയിൽ വെച്ചാകും ചടങ്ങുകൾ നടക്കുക.
ഫെബ്രുവരി 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 299 സീറ്റുകളിൽ 209 എണ്ണവും നേടിയാണ് ബിഎൻപി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇടക്കാല ഭരണകൂടത്തിന് കീഴിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നൽകിയ മുന്നണിയെ ബിഎൻപി ബഹുദൂരം പിന്നിലാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎൻപി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 17-ന് മുംബൈ സന്ദർശിക്കുന്നതിനാലും തുടർന്ന് ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റിൽ’ (AI Impact Summit) പങ്കെടുക്കേണ്ടതിനാലും മോദി ധാക്കയിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തേക്കും.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ചൈനീസ് പ്രതിനിധികൾ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സാർക്ക് (SAARC) രാജ്യങ്ങളുടെ സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കാനാണ് ബിഎൻപി ശ്രമിക്കുന്നത്.ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ‘ഡാർക്ക് പ്രിൻസ്’ എന്ന് വിളിക്കപ്പെടുന്ന താരിഖ് റഹ്മാൻ, ധാക്ക-17, ബോഗുര-6 എന്നീ മണ്ഡലങ്ങളിൽ നിന്നാണ് വിജയിച്ചത്. ഖാലിദ സിയയുടെയും സിയാവുൾ റഹ്മാന്റെയും പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന താരിഖ്, തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഇന്ത്യയുമായി “ബംഗ്ലാദേശ് ഫസ്റ്റ്” എന്ന നയത്തിലൂന്നിയുള്ള സന്തുലിതമായ ബന്ധമായിരിക്കും പുലർത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.


ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടരുന്നു; ഇറാന്റെ നടപടി കരാര്‍ ലംഘനമെന്ന് അമേരിക്ക; രക്തസാക്ഷികള്‍ക്ക് ‘രക്തപ്പണം’ വേണമെന്ന് മൊജ്തബ ഖമേനി; ലബനനില്‍ ബോംബാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുവൈറ്റില്‍ ഇറാന് അനുകൂലികളുടെ ഡ്രോണ്‍ ആക്രമണം; മേഖലയില്‍ യുദ്ധഭീതി ഒഴിയുന്നില്ല
ഇറാനില്‍ വീണ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ചത് സിഐഎയുടെ തന്ത്രം; ശത്രുസൈന്യത്തെ വട്ടം കറക്കിയ മിന്നല്‍ ഓപ്പറേഷന്; ‘വി ഗോട്ട് ഹിം’ എന്ന് ട്രംപ്; ആ വൈമാനികനെ രക്ഷപ്പെടുത്തിയത് അത്ഭുതം





