ചെന്നൈ: പ്രമുഖ ഫുഡ് ബ്രാൻഡായ ‘മന്ന’യുടെ വിപണി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് . സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള മന്നയെ ഏകദേശം 156.42 കോടി രൂപയ്ക്കാണ് റിലയൻസ് സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യൻ ഭക്ഷ്യവിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ പോഷകാഹാര രംഗത്തെ വിശ്വസ്ത ബ്രാൻഡാണ് മന്ന. ചെറുധാന്യങ്ങൾ (Millets) ഉപയോഗിച്ചുള്ള ഹെൽത്ത് ഡ്രിങ്കുകൾ, ബേബി ഫുഡ്, മറ്റ് ഫുഡ് മിക്സുകൾ എന്നിവയിലൂടെ ജനപ്രീതി നേടിയ ബ്രാൻഡിനെ സ്വന്തമാക്കിയതിലൂടെ ഹെൽത്ത് ഫുഡ് സെഗ്‌മെന്റിൽ വലിയ കുതിച്ചുചാട്ടമാണ് റിലയൻസ് പ്രതീക്ഷിക്കുന്നത്.
ഇൻഡിപെൻഡൻസ്, ഉദയം, സിൽ തുടങ്ങിയ വമ്പൻ ബ്രാൻഡുകൾക്ക് പിന്നാലെ മന്ന കൂടി എത്തുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിപണിയിൽ റിലയൻസ് അനിഷേധ്യ ശക്തിയായി മാറുകയാണ്. ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണരീതിയോടുള്ള താല്പര്യം വർദ്ധിച്ചുവരുന്ന സാഹചര്യം മുൻനിർത്തിയാണ് റിലയൻസിന്റെ ഈ തന്ത്രപരമായ നീക്കം.
മണപ്പുറം പരസ്യക്കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്! സേവനങ്ങളുടെ വീഴ്ചയ്ക്ക് താരം ഉത്തരവാദിയല്ലെന്ന് കോടതി
തമിഴ്നാട്ടിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡുകളിലൊന്നായ മന്നയെ ഇന്ത്യയിലുടനീളം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് ഡയറക്ടർ ടി. കൃഷ്ണകുമാർ വ്യക്തമാക്കി.കഴിഞ്ഞ വർഷങ്ങളിൽ ഉദയംസ് അഗ്രോ ഫുഡ്‌സ്, സി.എൽ ഫുഡ്‌സ് തുടങ്ങിയ കമ്പനികളെ റിലയൻസ് ഏറ്റെടുത്തിരുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കലുകളെന്ന് കമ്പനി അറിയിച്ചു.


ടൊയോട്ടയുടെ ആദ്യ അർബൻ ക്രൂയിസർ ഇ.വി, എബെല്ല E3 ഇന്ത്യൻ വിപണിയിൽ ; പ്രാരംഭ വില ₹23.6 ലക്ഷം





