എറണാകുളം: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം അവധി അനുവദിക്കുന്നതിലെ സാധ്യതകളെക്കുറിച്ച് നിലപാടറിയിക്കാൻ സർക്കാരിന് നിർദേശം നൽകി.
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ: ‘ഓപ്പറേഷൻ കോബ്ര’യിലൂടെ നാടകീയ നീക്കം; കുടുക്കിയത് അതിജീവിതയുടെ മൊഴി
ദീർഘനേരത്തെ ഡ്യൂട്ടി സമയവും തുടർച്ചയായ രണ്ട് ദിവസത്തെ ഡ്യൂട്ടി ക്രമീകരണവും തങ്ങളെ ശാരീരികമായി തളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വനിതാ കണ്ടക്ടർമാരാണ് കോടതിയെ സമീപിച്ചത്. ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നതാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ, നിലവിലെ കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരമൊരു വ്യവസ്ഥയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ജോലി സാഹചര്യം കണക്കിലെടുക്കുമ്പോൾ ആർത്തവ അവധി എന്നത് അവഗണിക്കാനാകാത്ത കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചട്ടങ്ങളിൽ നിലവിൽ വ്യവസ്ഥയില്ലെങ്കിലും, മാനുഷിക പരിഗണന നൽകി ഇത്തരം ഒരു മാറ്റം കൊണ്ടുവരാൻ സർക്കാരിന് കഴിയുമോ എന്നതിൽ വ്യക്തത വരുത്തണം.
ശമ്പളത്തോടുകൂടിയ അവധി നൽകുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന സൂചനയാണ് കെഎസ്ആർടിസി അഭിഭാഷകൻ കോടതിയിൽ നൽകിയത്.വിഷയം പഠിച്ച ശേഷം സർക്കാർ കൃത്യമായ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ കേസിന്റെ വിധി നിർണ്ണായകമാകും.


തന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ പണമുണ്ടായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതം; ‘അപകടംപോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; സിപിഎം വ്യാജ പ്രചാരണങ്ങള്‍ക്ക് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് ബിന്ദു കൃഷ്ണ; കൊല്ലത്ത് അപകട വിവാദം





