തിരുവനന്തപുരം : സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്കൂള്‍ അധ്യാപകനെതിരെ വിഴിഞ്ഞം പോലീസ് എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
വിദ്യാര്‍ത്ഥിയെ തിരുത്താനോ സ്കൂളില്‍ അച്ചടക്കം കൊണ്ടുവരാനോ ശരിയായ ഉദ്ദേശ്യത്തോടെ നടത്തുന്ന ശാരീരിക ശിക്ഷകള്‍ കുറ്റകരമല്ല.കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുമ്പോള്‍ അവരെ അച്ചടക്കത്തോടെ വളര്‍ത്താനുള്ള അനുമതി രക്ഷിതാക്കള്‍ അധ്യാപകര്‍ക്ക് നല്‍കുന്നതായി കണക്കാക്കണമെന്ന് മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
ക്രിമിനല്‍ ഉദ്ദേശത്തോടെയല്ലാതെ നടത്തുന്ന ഇത്തരം നടപടികള്‍ ഐ.പി.സി പ്രകാരം ശിക്ഷാര്‍ഹമല്ലെന്ന് കോടതി നിരീക്ഷിച്ചു.2025 ഫെബ്രുവരി 10-ന് സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന് ചൂരല്‍ കൊണ്ട് അടിച്ചു എന്ന പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്.തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന ഈ കേസിന്റെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വി.ഡി. സതീശന്റെ നിർദ്ദേശം





