ശബരിമല കൊടിമരക്കേസിൽ വിജിലൻസ് ‘സർജിക്കൽ സ്ട്രൈക്ക്’! ആർ. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

കൊല്ലം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ മൂന്നാം പ്രതി എൻ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിൽ മോചിതനാകുന്ന നാലാമത്തെ ആളാണ് എൻ വാസു.തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും ദേവസ്വം ബോർഡ് മുൻ കമ്മിഷണറും ആയിരുന്നു അദ്ദേഹം.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും മറ്റു പ്രതികളായ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസിൽ പ്രതിയായിരുന്നു. ഈ രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ യാണ് ജയിൽ മോചിതനായത്.
കേസിലെ മറ്റു പ്രതികളായ തന്ത്രി രാജീവ്‌ കണ്ഡര രുടെയും മുൻ തിരുവാഭരണ കമ്മിഷണർ കെ എസ് ബൈജു വിന്റെയും വിധി പറയാനായി മാറ്റിയിട്ടുണ്ട്.കേസിൽ 90ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾ ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.