ന്യൂഡല്‍ഹി: കേരള പോലീസിലെ പത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് (ഇന്ത്യന്‍ പോലീസ് സര്‍വീസ്) പദവി നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നു. സംസ്ഥാന പോലീസ് സര്‍വീസില്‍ (SPS) നിന്ന് ഐപിഎസ് കേഡറിലേക്കുള്ള സ്ഥാനക്കയറ്റത്തിന് 2026 ഫെബ്രുവരി 9-ന് യുപിഎസ്സി അംഗീകാരം നല്‍കുകയായിരുന്നു. 2023, 2024 വര്‍ഷങ്ങളിലെ സെലക്ട് ലിസ്റ്റ് പ്രകാരമാണ് പത്ത് ഒഴിവുകളിലേക്ക് നിയമനം നടത്തിയിരിക്കുന്നത്.
സ്ഥാനക്കയറ്റം ലഭിച്ചവര്‍:
സെലക്ട് ലിസ്റ്റ് 2023:
എ. നസീം
ബി. കൃഷ്ണകുമാര്‍ (ജൂനിയര്‍ 1)
പ്രജീഷ് തോട്ടത്തില്‍
ഇ. എന്‍. സുരേഷ്
എ. യു. സുനില്‍ കുമാര്‍
സെലക്ട് ലിസ്റ്റ് 2024:
ജോസി ചെറിയാന്
എന്‍. രാജന് (ജൂനിയര്‍)
ജി. സാബു
സി. എസ്. ഷാഹുല്‍ ഹമീദ്
പി. വിക്രമന്

ഇതില്‍ ജോസി ചെറിയാന്റെ നിയമനം അച്ചടക്ക നടപടികളിലെ ക്ലിയറന്‍സിനും സംസ്ഥാന സര്‍ക്കാരിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റിനും വിധേയമായി താല്‍ക്കാലികമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള കേഡറിലെ ഐപിഎസ് ദൗര്‍ലഭ്യത്തിന് ഈ പുതിയ നിയമനങ്ങള്‍ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023ലും 2024ലും കേരളത്തിന് അഞ്ചു വീതം ഐപിഎസ് പ്രമോഷന് പോസ്റ്റുകളുണ്ടായിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്. പ്രജീഷ് തോട്ടത്തില്‍, ഡോ എ നിസാം, ബി കൃഷ്ണകുമാര്‍ ജുനിയര്‍, ഇഎന്‍ സുരേഷ്, എയു സുനില്‍കുമാര്‍, എന്‍ രാജന് ജൂനിയര്‍, ജി സാബു, സിഎസ് ഷാഹുല്‍ ഹമീദ്, പി വിക്രമന് എന്നിവര്‍ക്കാണ് ഐപിഎസിന് സംസ്ഥാനവും ശുപാര്‍ശ നല്‍കിയത്ത്. സീനിയോറിട്ടിയും മറ്റ് മികവുകളും പരിഗണിച്ചാണ് ഇവര്‍ക്ക് ഐപിഎസ് പ്രമോഷന് ശുപാര്‍ശ. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ജോസി ചെറിയാനും പട്ടികയിലുണ്ടായിരുന്നുവെങ്കിലും അവസാനമായിട്ടായിരുന്നു.
ഐപിഎസ് കിട്ടുന്നവര്‍ക്കെല്ലാം ഉന്നത പദവികളും കിട്ടും. വിക്രമനെ കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ എസ് പിയാകുമെന്നാണ് സൂചന. ഇവര്‍ക്കെല്ലാം ഉടന്‍ ഐപിഎസ് കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. മികച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് വിക്രമന്. മാമി കേസ് അന്വേഷണത്തിന് അടക്കം വിക്രമനെ നിയോഗിക്കാനാണ് ആലോചന. രാജ്യത്തെ ക്രമസമാധാന പാലന രംഗത്തെ ഉന്നത പദവിയായ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് (ഐപിഎസ്) സ്ഥാനക്കയറ്റം വഴി നിയമനം നല്കുന്ന നടപടികളുടെ ഭാഗമാണ് ഇത്. സാധാരണയായി കേന്ദ്ര പൊതുസേവന കമ്മീഷന് (യുപിഎസ്സി) നടത്തുന്ന മത്സര പരീക്ഷയിലൂടെയാണ് ഈ പദവിയിലേക്ക് നേരിട്ട് നിയമനം നടക്കാറുള്ളത്. എന്നാല്‍ സംസ്ഥാന പോലീസ് സര്‍വീസില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരെയും സീനിയോറിറ്റി പരിഗണിച്ച് ഈ ഉന്നത കേഡറിലേക്ക് ഉയര്‍ത്താറുണ്ട്. ഇത്തരത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയില്‍ പ്രത്യേക പരിശീലനം നല്‍കും. പദവി ഔദ്യോഗികമായി ലഭിക്കുന്നതോടെ ഇവര്‍ക്ക് ഐപിഎസ് ബാഡ്ജ് ധരിക്കാം. അസിസ്റ്റന്റ് സൂപ്രണ്ട് പദവിയിലോ എസ് പി റാങ്കിലോ ഔദ്യോഗിക കൃത്യനിര്‍വഹണം ആരംഭിക്കുന്ന ഇവര്‍ക്ക് പിന്നീട് സൂപ്രണ്ട്, ഡിഐജി, ഐജി എന്നീ പദവികളിലൂടെ പോലീസ് മേധാവി സ്ഥാനത്ത് വരെ എത്താന്‍ സാധിക്കും. ഇങ്ങനെ പോലീസ് മേധാവിയാകുന്നത് വിരളമാണ്. ഓരോ വര്‍ഷവും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഇത്തരം സ്ഥാനക്കയറ്റം ലഭിച്ചവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.
പോലീസ് സേനയുടെ നവീകരണത്തിനും പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പരിചയസമ്പന്നരായ ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം വലിയ പങ്കുവഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ചിലപ്പോഴെല്ലാം സ്വാധീനത്തിന്റെ പേരിലും ഐപിഎസ് പട്ടികയില്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ എത്താറുണ്ട്. ഇത് കേരളത്തില്‍ പലപ്പോഴും വിവാദവുമായിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വട്ടിയൂര്‍ക്കാവിലില്ല! ഡല്‍ഹി യാത്രയും ഉപേക്ഷിച്ചു; നിയമസഭയിലേക്കില്ലെന്ന് ആര്. ശ്രീലേഖ; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം





