കാസര്‍കോട്: കാസർകോട് ജില്ലയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായിരുന്നു ചിന്നു.കുടുംബപരമായ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ചിന്നുവിന്റെ മരണത്തിന് പിന്നിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹൈറേഞ്ച് യാത്രകളിൽ ഈ സുരക്ഷാ നിർദ്ദേശങ്ങൾ മറക്കരുത്; നിർദ്ദേശങ്ങളുമായി MVD





