സിറ്റിംഗ് എം.പിമാരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന; നേമത്ത് ശശി തരൂര്‍, ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ ഷാഫി; ചിറയിന്‍കീഴില്‍ കൊടിക്കുന്നില്‍; കോന്നിയില്‍ അടൂര്‍ പ്രകാശ്; കണ്ണൂരില്‍ കെ സുധാകരനും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുപിടിക്കാന്‍ വമ്പന്‍ സ്രാവുകള്‍; കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ; ചര്‍ച്ചകള്‍ക്ക് എഐസിസി തയ്യാറാക്കിയ പട്ടികയുടെ പൂര്‍ണ്ണ രൂപം

ആദ്യമായി “വയർലെസ്സിൽ”: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ  ആദ്യ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കാം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറവെ, അങ്കത്തട്ടില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി കോണ്‍ഗ്രസ്. കരുത്തരായ സിറ്റിംഗ് എം.പിമാരെ നിയമസഭയിലേക്ക് ഇറക്കി അധികാരം തിരിച്ചുപിടിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ അതില്‍ അഞ്ച് പ്രമുഖ എം.പിമാരാണ് ഇടംപിടിച്ചിരിക്കുന്നത്.

നേമം പിടിക്കാന്‍ തരൂര്‍, മുഖ്യമന്ത്രിയുടെ കോട്ടയില്‍ ഷാഫി തലസ്ഥാനത്തെ ബി.ജെ.പി വെല്ലുവിളി അതിജീവിക്കാന്‍ തിരുവനന്തപുരം എം.പി ശശി തരൂരിനെ തന്നെ നേമത്ത് കളത്തിലിറക്കാനാണ് തീരുമാനം. എന്നാല്‍ ഇതിലും വലിയ ഞെട്ടല്‍ കണ്ണൂരിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ ധര്‍മ്മടത്ത് അദ്ദേഹത്തെ നേരിടാന്‍ വടകര എം.പി ഷാഫി പറമ്പിലിനെ നിയോഗിച്ചേക്കും. യുവത്വത്തിന്റെ കരുത്തില്‍ മുഖ്യമന്ത്രിയെ വിറപ്പിക്കാനാണ് ഷാഫിയെ ധര്‍മ്മടത്തേക്ക് മാറ്റുന്നത്.

കെ.പി.സി.സി അധ്യക്ഷനും കണ്ണൂര്‍ എം.പി യുമായ കെ. സുധാകരന്‍ ഇത്തവണ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. മണ്ഡലം തിരിച്ചുപിടിക്കാന്‍ സുധാകരന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശിനെ പഴയ തട്ടകമായ കോന്നിയിലാണ് പരിഗണിക്കുന്നത്.  മുതിര്‍ന്ന നേതാവും മാവേലിക്കര എം.പി യുമായ കൊടിക്കുന്നില്‍ സുരേഷും നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ദളിത് വോട്ടുകള്‍ ഏകീകരിക്കാനും പാര്‍ട്ടിക്ക് കരുത്ത് പകരാനും കൊടിക്കുന്നിലിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

സിറ്റിംഗ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതിലൂടെ വലിയൊരു രാഷ്ട്രീയ ചൂതാട്ടത്തിനാണ് കോണ്‍ഗ്രസ് മുതിരുന്നത്. ഈ അഞ്ചുപേരും ജയിച്ചു കയറിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടി വരുമെങ്കിലും, സംസ്ഥാനത്ത് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിനാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. ഇതില്‍ തരൂര്‍ മത്സരത്തിന് സമ്മതം മൂളിയിട്ടില്ല.

സുനിൽ കനഗോലുവിന്റെ സ്ഥാനാർത്ഥി പട്ടികയിലെ പ്രമുഖർ ഇവരാണ്:-

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.