തിരുവനന്തപുരത്ത് ഇന്ത്യന്‍ ജയിംസ് ബോണ്ട് അജിത് ഡോവലിന്റെ ‘സീക്രട്ട് മിഷന്‍’! കിഴക്കേകോട്ടയിലെ മഹാചിപ്‌സില്‍ നിന്ന് ചിപ്‌സ് വാങ്ങുന്ന വീഡിയോ വൈറല്‍

തിരുവനന്തപുരം : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതീവ രഹസ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചതിന്റെ  വിവരങ്ങള്‍ പുറത്ത്. വി.എസ്.എസ്.സിയിലെ ഔദ്യോഗിക യോഗങ്ങള്‍ക്കിടയില്‍ അദ്ദേഹം തലസ്ഥാനത്തെ മഹാചിപ്‌സില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ജനുവരി 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഡോവല്‍, ഇതിലൊരു ദിവസം രാവിലെ 8 മണിയോടെയാണ് പഴവങ്ങാടിയിലെ മഹാ ചിപ്‌സില്‍ എത്തിയത്.മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം തികച്ചും സാധാരണക്കാരനായി എത്തിയ അദ്ദേഹം ചിപ്‌സ് വാങ്ങിയാണ് മടങ്ങിയത്. ശബരിമല സീസണ്‍ ആയതിനാല്‍ കട നേരത്തെ തുറന്ന സമയത്താണ് അദ്ദേഹം എത്തിയത്. അജിത് ഡോവല്‍ വന്ന് പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വന്നത് ‘ഇന്ത്യയുടെ ജയിംസ് ബോണ്ട്’ ആണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. മുന്‍പ് പ്രകാശ് രാജ്, ഓം പുരി തുടങ്ങിയ പ്രമുഖര്‍ ഇവിടെ വന്നിട്ടുണ്ടെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു.

പി.എസ്.എല്‍.വി റോക്കറ്റുകളുടെ തുടര്‍ച്ചയായ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡോവല്‍ എത്തിയത്.വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ദില്ലിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാജയങ്ങളില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

സാങ്കേതികമായ വീഴ്ചകള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇസ്രോയില്‍ നിര്‍ണ്ണായകമായ തിരുത്തല്‍ നടപടികള്‍ ഉണ്ടായേക്കും.സംസ്ഥാന ഇന്റലിജന്‍സ് പോലും അറിയാതെയായിരുന്നു ഡോവലിന്റെ ഈ നീക്കങ്ങള്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.