തിരുവനന്തപുരം: നിയമസഭാംഗത്തിന്റെ വാഹനത്തിൽ ഇംഗ്ലീഷിൽ ‘എം എൽ എ’ എന്ന ബോർഡില്ലെങ്കിൽ എന്തുപറ്റും?എം എൽ എ മാരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നിടത്തു അതുപറ്റാതെ വരും: ഇനി വാഹനത്തിൽ ‘നിയമസഭാംഗം എന്നു മലയാളത്തിൽ എഴുതിയിരുന്നാലോ? പറ്റില്ല, എം എൽ എ എന്ന് ഇംഗ്ലീഷിൽ തന്നെവേണം.
സംശയം ഉണ്ടെങ്കിൽതിരുവല്ല എംഎൽഎയായ മാത്യു ടി തോമസിനോട് ഒന്ന് ചോദിച്ചു നോക്കിയേ: കാര്യങ്ങൾ വിശദമായി പറഞ്ഞു തരും. ഇന്നലെ നിയമസഭാ വളപ്പിൽ അദ്ദേഹത്തിന് ഉണ്ടായ അനുഭവം തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം വിശദമായി എഴുതിയിട്ടിട്ടുമുണ്ട്.
മുൻമന്ത്രിയും ഇപ്പോൾ എംഎൽഎയുമായ മാത്യു ടി തോമസ് 2018 മുതൽ ഉപയോഗിക്കുന്ന കാറുമായാണ് പതിവുപോലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ന് നിയമസഭാ വളപ്പിലെത്തിയത്.അദ്ദേഹത്തിന്റെ കാറിൽ ‘നിയമസഭാംഗം’ എന്ന് മലയാളത്തിൽ എഴുതിയ ബോർഡ് ആണുള്ളത്. എംഎൽ എ മാരുടെ വാഹനങ്ങൾ പാർക്ക്ചെയ്യുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാനായി സ്വയം ഡ്രൈവ് ചെയ്ത് ചെന്ന അദ്ദേഹത്തിനോട് ഒരു വാച്ച് ആൻഡ് വാർഡ് അടുത്തെത്തി വളരെ താഴ്മയോടെ പറഞ്ഞു -‘സാർ ഇവിടെ വാഹനം പാർക്ക്ചെയ്യാൻ പറ്റില്ല,ഇത് എംഎൽഎമാർക്ക് മാത്രമുള്ള സ്ഥലമാണ് ‘.
മുഖ്യമന്ത്രി – പ്രതിപക്ഷ നേതാവ് സംവാദം: വെല്ലുവിളികള്‍ ബാക്കി; ‘ശബരമലയും വര്‍ഗീയതയും’ ചര്‍ച്ചയാകില്ല? നാളത്തെ വാര്‍ത്താസമ്മേളനം നിര്‍ണായകം; സംവാദ സാധ്യത കുറവ്
നിയമസഭാംഗത്തിന് ഇവിടെ വാഹനം പാർക്ക് ചെയ്തുകൂടെ എന്ന മാത്യു ടി തോമസിന്റെ ചോദ്യത്തിന് വാച്ച് ആൻഡ് വാർഡ് വീണ്ടും മറുപടി പറഞ്ഞു,-‘പറ്റില്ല സാർ, എം എൽ എ മാർക്ക് മാത്രമേ പറ്റുകയുള്ളൂ ‘.
കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അധ്യക്ഷൻ കൂടിയായ മാത്യു ടി തോമസ് ശരിക്കും അത്ഭുതപ്പെട്ടു. എന്ത്ചെയ്യാം.വാച്ച് ആൻഡ് വാർഡ് എംഎൽഎയുടെ വണ്ടി മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ,അത് ഇംഗ്ലീഷിൽ എഴുതിയാൽ മാത്രമേ മനസ്സിലാകുകയുമുള്ളൂ .
അപ്പോഴാണ് മാത്യു ടി തോമസിന് തന്റെ ഡ്രൈവർ വിഷ്ണു എപ്പോഴും പറയാറുള്ള കാര്യം ഓർമ്മ വന്നത്.അത് മറ്റൊന്നുമല്ല,’എംഎൽഎ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ’ എന്നാണ് വിഷ്ണുവിന്റെ എപ്പോഴും ഉള്ള പറച്ചിൽ.
എന്തായാലും 2018 മുതൽ ഉപയോഗിക്കുന്ന കാറല്ലേ, ഔദ്യോഗിക ഭാഷാ സമിതിയുടെ അധ്യക്ഷനല്ലേ, അതുകൊണ്ടുതന്നെ ഇതിങ്ങനെ പോട്ടെ എന്നാണ് മാത്യു ടി തോമസ് പറയുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള; ഇഡി കച്ചമുറുക്കുന്നു! മോദിയും അമിത് ഷായും തിരുവനന്തപുരത്തേക്ക്; കടകംപള്ളി മുതല്‍ വിഐപികള്‍ വരെ കുടുങ്ങുമോ? വമ്പന്‍ അറസ്റ്റുകള്‍ക്ക് സാധ്യത; പിണറായി സര്‍ക്കാരിന് നെഞ്ചിടിപ്പ്





