നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍? ശശി തരൂരും സുധാകരനും അടൂര്‍ പ്രകാശും പട്ടികയില്‍; മുരളീധരനായി 3 മണ്ഡലങ്ങള്‍; നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്!

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. സുനില്‍ കനുഗോലു ടീമിന്റെ മൂന്നാംഘട്ട സര്‍വ്വേ പുരോഗമിക്കവെ, സിറ്റിംഗ് എം.പിമാരെയും പ്രമുഖ നേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഇപ്പോള്‍ ആലോചനയില്‍.

എം.പിമാര്‍ മത്സരരംഗത്ത് ഇറങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം എങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് പ്രമുഖ നേതാക്കളുടെ പേരുകള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശ്ശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്/അടൂര്‍). എന്നീ എംപിമാരുടെ പേരുകളാണ് ഇപ്പോള്‍ പട്ടികയില്‍.

മുരളീധരന്റെ പേര് മൂന്ന് മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്-തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട്.കനുഗോലു സര്‍വ്വേയും സ്‌ക്രീനിംഗ് കമ്മിറ്റിയും
സര്‍വ്വേ: മൂന്നാം ഘട്ടത്തില്‍ ഓരോ മണ്ഡലത്തിലും 2000 സാമ്പിളുകള്‍ വീതമാണ് ശേഖരിക്കുന്നത്. മുന്‍ സര്‍വ്വേകളേക്കാള്‍ വിപുലമായ രീതിയിലാണിത്.

മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി ഇന്ന് മടങ്ങും.മുസ്ലീം ലീഗില്‍ നിന്ന് തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നു. വി.എസ്. ജോയിയെ ഇവിടെ മത്സരിപ്പിക്കാനാണ് നീക്കം. പകരം ലീഗ് മലപ്പുറത്തെ തവനൂരോ പൊന്നാനിയോ ആവശ്യപ്പെട്ടേക്കും.

പിറവത്തിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ സീറ്റ് ആവശ്യപ്പെട്ട സി.കെ.ജാനുവിന്, അധികാരത്തിലെത്തിയാല്‍ പദവി നല്‍കാമെന്നാണ് കോണ്‍ഗ്രസ് നല്‍കിയ ഉറപ്പ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.