കൊച്ചി: വായ്പകളില്ലാതെ ദുബായില്‍ വമ്പന്‍ പദ്ധതികള്‍ തീര്‍ത്ത സി.ജെ. റോയ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപന്‍ ഒടുവില്‍ വീണത് കൊച്ചിയിലെ ഫ്‌ലാറ്റ് കച്ചവടത്തിന്റെ പേരിലോ? റോയിയുടെ മരണത്തിലെ ദുരൂഹതകള്‍ ഓരോന്നായി അഴിഞ്ഞുവീഴുമ്പോള്‍ അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് കൊച്ചിയില്‍ നടന്ന 156 ഫ്‌ലാറ്റുകളുടെ വില്‍പനയിലേക്കാണ്. നികുതിവെട്ടിപ്പിന്റെയും കള്ളപ്പണത്തിന്റെയും കഥകള്‍ ഒളിപ്പിച്ചുവെച്ച ആ ഇടപാടുകളാണ് റോയിക്ക് ചുറ്റും കുരുക്കായി മാറിയതെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസ് ഫസ്റ്റ് പ്രൈം എന്ന വൈബ് സൈറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ.
2025-ല്‍ കൊച്ചിയില്‍ നടന്ന ഈ ഫ്‌ലാറ്റ് വില്‍പനയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടന്നതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. രേഖകളില്‍ കുറഞ്ഞ വില കാണിച്ച് (Undervalued), ബാക്കി തുക പണമായി (Cash Deal) കൈപ്പറ്റിയെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ഓണ്‍ലൈന്‍ വഴി ചെറിയ തുക കൈമാറുകയും, ബാക്കി തുക കറന്‍സിയായി മേശയ്ക്കടിയിലൂടെ കൈമാറുകയും ചെയ്യുന്ന ഈ ‘ഇരട്ട സംവിധാനം’ ഐ.ടി ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായിരുന്നു. നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി നടന്ന റെയ്ഡുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണവും ഈ കണക്കില്‍പ്പെടാത്ത പണത്തിന്റെ ഒഴുക്കായിരുന്നു.
ഇതിനിടയിലാണ് റോയിയുടെ ഒമ്പത് പേജുള്ള കുറിപ്പ് വിവാദമാകുന്നത്. മരണത്തിന് തൊട്ടുമുമ്പ് എഴുതിയതെന്ന് കരുതപ്പെടുന്ന ഈ കുറിപ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരുണ്ടെന്നാണ് സൂചന. എന്നാല്‍, ഇത് ആത്മഹത്യാ കുറിപ്പല്ലെന്നും സാധാരണ ഡയറിക്കുറിപ്പുകള്‍ മാത്രമാണെന്നും പറഞ്ഞ് കേസ് ലഘൂകരിക്കാനാണോ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന സംശയവും ബലപ്പെടുന്നു. ആ ഡയറിയിലെ വരികളില്‍ ആരൈാക്കെയോ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യവും സജീവം. ഐ.ടി റെയ്ഡിനെതിരെ ആദ്യം ഹൈക്കോടതിയില്‍ പോയ റോയ്, വെറും രണ്ട് ദിവസത്തിനുള്ളില്‍ ഹര്‍ജി പിന്‍വലിച്ചതും ഈ ഫ്‌ലാറ്റ് ഇടപാടിലെ സമ്മര്‍ദ്ദം മൂലമാണെന്ന് സംശയമുണ്ട്.
അതിനിടെ, സംഭവത്തില്‍ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അയച്ച കത്തില്‍ ആദായനികുതി വകുപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. റെയ്ഡ് നടക്കുന്നതിനിടെ, ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് ഒരാള്‍ക്ക് എങ്ങനെ ജീവനൊടുക്കാന്‍ സാധിച്ചുവെന്നതാണ് പിണറായി ഉയര്‍ത്തുന്ന ചോദ്യം.
ഹൈക്കോടതിയിലെ ആ ‘രഹസ്യ’ പിന്മാറ്റം കോണ്‍ഫിഡന്റ് എയര്‍ലൈന്‍സ്, കോണ്‍ഫിഡന്റ് റിസോര്‍ട്ട്സ് ഉള്‍പ്പെടെയുള്ള തന്റെ എട്ട് കമ്പനികള്‍ക്ക് വേണ്ടി ഡിസംബര്‍ 16-ന് റോയ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. കൊച്ചി ഐ.ടി യൂണിറ്റ് നടത്തിയ റെയ്ഡിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത റോയ്, കൃത്യം 48 മണിക്കൂറിനുള്ളില്‍ ആ ഹര്‍ജി പിന്‍വലിച്ചത് എന്തിനെന്നത് ഇപ്പോഴും ദുരൂഹമാണ്. നിയമപോരാട്ടത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത് ഏത് കാണാച്ചരടുകളാണെന്ന അന്വേഷണത്തിലാണ് എസ്.ഐ.ടി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അതിവിശ്വസ്തനെ ദൗത്യം ഏല്‍പ്പിച്ച പൂങ്കുഴലി ബ്രില്ല്യന്‍സ്! പാലക്കാട്ട് എസ് പിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥനില്‍ തുടങ്ങിയ അചഞ്ചല വിശ്വാസം; കൃത്യ നിഷ്ഠയ്ക്ക് പേരെടുത്ത ഡിവൈഎസ്പി; മാങ്കൂട്ടത്തിലിനെ പൊക്കിയത് ഡിവൈഎസ് പി മുരളീധരന്; ആ ഓപ്പറേഷനില്‍ നിറഞ്ഞത് വിശ്വാസം മാത്രം





