തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ: സി.ജെ. റോയിയുടെ ആത്മഹത്യയെ ബി.ജെ.പിക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും എതിരായി തിരിച്ചുകൊണ്ടുള്ള നീക്കം സി.പി.എം ശക്തമാക്കി. റോയിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ലെന്ന ആദായനികുതി വകുപ്പ് (ഐ.ടി. വകുപ്പ്) വിശദീകരണത്തെ തള്ളിക്കളഞ്ഞ് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് അയച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പിയിലെ ചിലര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ വിഷയം സജീവചര്ച്ചയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പിണറായി തന്നെ ഇത് ഏറ്റെടുത്ത് രംഗത്ത് എത്തിയിരിക്കുന്നതും.
മാത്രമല്ല, സംഭവം നടന്നത് കര്ണ്ണാടകത്തിലായതുകൊണ്ട് അവിടം ഭരിക്കുന്ന കോണ്‍ഗ്രസിനെക്കൂടി പ്രതിസന്ധിയിലാക്കുകയാണ് ലക്ഷ്യം. നിലവില്‍ കര്‍ണ്ണാടക പോലീസാണ് വിഷയം അന്വേഷിക്കുന്നത്. ഇപ്പോള്‍ തന്നെ അവിടുത്തെ ചേരിയിലെ വീടുകളെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതും മറ്റും സി.പി.എം ആയുധമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഐ.ടി വകുപ്പിന് അവര്‍ ക്ലീന്‍ ചിറ്റ് കൊടുത്താന്‍ അതും നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് എതിരായ ആയുധമായി മാറും. ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളിയെന്ന ആരോപണവും ഉയര്‍ത്തും.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷത്തെ തള്ളിക്കൊണ്ട് ഒരു ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യമാണ് പിണറായി കത്തില്‍ ഉന്നയിച്ചിരിക്കുന്നതും. സത്യം കണ്ടെത്തുന്നതിന് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം സംഭവത്തെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അനേ്വഷണത്തിന് ഉത്തരവിടുക എന്നതാണ്. കോടതിയില്‍ ഭരണഘടന സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ അനേ്വഷണ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യചെയ്ത റോയിയുടെ കുടുംബത്തിന്റെ പരാതികളെ സഹാനുഭൂതിയോടെ കാണേണ്ടതുണ്ട്, മാത്രമല്ല നിഷ്പക്ഷമായ അനേ്വഷണത്തിലൂടെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരേണ്ടതുമുണ്ട്. അതുകൊണ്ട് കര്‍ണാടക പോലീസിന്റെ അനേ്വഷണം നടക്കുമ്പോള്‍ തന്നെ, മസംഭവവുമായി ബന്ധപ്പെട്ട വിശാലമായ വശങ്ങള് പരിശോധിക്കാന്‍ ജുഡീഷ്യല്‍ അനേ്വഷണം അനിവാര്യമാണ്. നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നുള്ള ഔദ്യോഗിക കത്തുമാത്രം ഇക്കാര്യത്തില്‍ മതിയാവില്ല. മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാന്‍ കഴിയുന്ന ഒരു ജുഡീഷ്യല്‍ അനേ്വഷണത്തില്‍ മാത്രമേ സമൂഹത്തില്‍ വിശ്വാസ്യതയുളവാക്കാനാകൂ അതിനാല്‍, കാലതാമസമില്ലാതെ ഒരു ജുഡീഷ്യല്‍ അനേ്വഷണം നടത്തുന്നതിനും സമയബന്ധിതമായി സമഗ്രമായ റിപ്പോര്‍ട്ട് നേടുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മടിയും ഉണ്ടാകരുത്.
നികുതി വെട്ടിപ്പ് ഗുരുതരമായ പ്രശ്നമാണെന്നതും അത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും സമ്മതിക്കുന്നുണ്ടെങ്കിലും ഒരാളുടെ വിലയേറിയ ജീവന് അപഹരിക്കുന്ന തരത്തിലാകാന്‍ പാടില്ല അത്. ശ്രീ. സി.ജെ. റോയിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ഇത്തരം ഒരു നടപടിയേയും ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ ന്യായീകരിക്കാനാവില്ല. നമ്മുടെ നാഗരികതയ്ക്ക് നാം നല്കുന്ന വിലയാണ് നികുതി എന്ന് പലപ്പോഴും പറയാറുണ്ട്, അതിനാല്‍ നികുതി വെട്ടിപ്പിനോട് യാതൊരു സഹിഷ്ണുതയും ഉണ്ടാകരുത്. ഈ വീക്ഷണത്തെ പൂര്‍ണ്ണമായും അംഗീകരിക്കുമ്പോള്‍ തന്നെ, ഒരു നികുതി പിരിവിന് വേണ്ടി സംസ്ക്കാരരഹിതവും സഹിഷ്ണുത ഇല്ലാത്ത നടപടികളും സ്വീകരിക്കുന്നതും അംഗീകരിക്കാനാവില്ല.
സ്വാഭാവികമായും, ആദായനികുതി വകുപ്പിന് അതിന്റെ വിശദീകരണം ഉണ്ടായിരിക്കും. നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങളുടെയുള്ള വിശ്വസനീയമായ വിശകലനത്തിലൂടെ വേണം ഈ സംഭവത്തെക്കുറിച്ചുള്ള മുഴുവന്‍ സത്യവും പുറത്തുവരേണ്ടത്. ഉചിതമായ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ഈ സംഭവം തടയാമായിരുന്നുവെന്നതാണ് മരിച്ച സി.ജെ. റോയിയുടെ അടുത്ത ബന്ധുക്കളുടെ പ്രസ്താവനകളുടെ സാരാംശം. ഭാവിയില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ സംഭവിക്കുന്നത് തടയണമെങ്കില്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായ അനേ്വഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


Exclusive | പോലീസ് തലപ്പത്ത് അഴിച്ചുപണി? 10 പുതിയ IPS കാർക്ക് ഉടൻ നിയമനം;അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ്; ജോസി ചെറിയാനും പട്ടികയില്‍; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്ഫര്മേഷന് കേന്ദ്ര വിജ്ഞാപനം; ആ പത്തു പേരുടെ പട്ടിക വയര്‍ലെസ് എക്സ്ക്ലൂസീവായി പുറത്ത് വിടുന്നു





