കോഴിക്കോട് : മാളിക്കടവില്‍ 26-കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി വൈശാഖന് (34) നടത്തിയ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതീവ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് ശേഷം പ്രതി യുവതിയെ മൃതദേഹത്തോടുള്ള ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പോലീസ് കണ്ടെത്തി.
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ നേരത്തെ പകര്‍ത്തിയിരുന്ന വൈശാഖന്, തന്റെ വര്‍ക്ക്ഷോപ്പില്‍ വന്നില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. 10 വര്‍ഷമായി തുടരുന്ന ബന്ധം തന്റെ ഭാര്യ അറിയുമെന്ന ഭയവും, മറ്റൊരു യുവതിയുമായുള്ള പുതിയ ബന്ധം കൊല്ലപ്പെട്ട യുവതി അറിഞ്ഞതുമാണ് കൊലപാതകത്തിന് പ്രേരണയായത്.
ജനുവരി 24-ന് ഒരുമിച്ച് മരിക്കാം എന്ന് വിശ്വസിപ്പിച്ച് വൈശാഖന് യുവതിയെ തന്റെ വര്‍ക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തി.ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം നല്കി മയക്കിയ ശേഷം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു.ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രണ്ട് കുരുക്കുകള്‍ തയ്യാറാക്കി. യുവതിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയ ഉടന്‍ സ്റ്റൂള് ചവിട്ടിത്തെറിപ്പിച്ച് മരണം ഉറപ്പാക്കി.
സതീശൻ മന്ത്രിസഭയിൽ യുവനിരയും പരിചയസമ്പന്നരും; ഘടകകക്ഷികളുടെ മന്ത്രിമാരുടെ പൂർണ്ണരൂപം
യുവതി മരിച്ചുവെന്ന് ഉറപ്പായ ശേഷവും പ്രതി മൂന്ന് തവണ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വര്‍ക്ക്ഷോപ്പിലെ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചു.താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വൈശാഖനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും യുവതി തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പേജിന്റെ ഫോട്ടോ എടുത്ത് ഒരു കൗണ്‍സിലര്‍ക്ക് അയച്ചുകൊടുത്ത ശേഷമാണ് യുവതി വര്‍ക്ക്ഷോപ്പിലേക്ക് പോയത്. ഈ കുറിപ്പ് എഴുതി മൂന്ന് മണിക്കൂറിനുള്ളില്‍ കൊലപാതകം നടന്നു. പ്രതിയുടെ മൊഴികളെ പൂര്‍ണ്ണമായും പൊളിക്കാന്‍ ഈ ഡയറിക്കുറിപ്പ് പോലീസിനെ സഹായിച്ചു







