തിരുവനന്തപുരം: മലയാള വാര്ത്താ ചാനല് രംഗത്ത് വരും മാസങ്ങളില് വമ്പന് അഴിച്ചുപണികള്ക്ക് കളമൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ ചാനലുകള് സംപ്രേക്ഷണം തുടങ്ങാനൊരുങ്ങുന്നതോടെ മാധ്യമപ്രവര്ത്തകരുടെ കൂടുമാറ്റവും ശമ്പള യുദ്ധവും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ന്യൂസ് മലയാളം എന്ന ചാനലിന് തുടക്കമിട്ട പ്രമുഖ മാധ്യമപ്രവര്ത്തകന് അജിത്തിന്റെ നേതൃത്വത്തില് M5 എന്ന പുതിയ ചാനല് അണിയറയില് ഒരുങ്ങുന്നതാണ് പുതിയ വിശേഷം. ഇതിനൊപ്പം തന്നെ റിപ്പോര്ട്ടര് ടിവി വിട്ട സുജയ പാര്വ്വതി ചീഫ് എഡിറ്ററായി ബിഗ് ടിവി (Big TV) കൂടി എത്തുന്നതോടെ മലയാളം വാര്ത്താ വിപണിയില് മത്സരത്തിന്റെ ചൂടേറും.
വരുന്നത് വന് സന്നാഹങ്ങളോടെ മംഗളത്തിലൂടെയും പിന്നീട് ന്യൂസ് മലയാളത്തിലൂടെയും ശ്രദ്ധേയനായ അജിത്, ഇപ്പോള് M5 എന്ന പുതിയ ദൗത്യത്തിന് പിന്നാലെയാണ്. ന്യൂസ് മലയാളത്തിന്റെ തുടക്കത്തില് നിര്ണ്ണായക പങ്ക് വഹിച്ച അജിത്, ആ ചാനലില് നിന്നും മാറി ഇപ്പോള് M5-ന്റെ പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. കൃത്യമായ വാര്ത്താ നയങ്ങളോടെ പുതിയ ഒരു സംഘത്തെ അണിനിരത്തി തിരഞ്ഞെടുപ്പ് കാലത്ത് ചാനല് രംഗത്ത് ചലനങ്ങള് സൃഷ്ടിക്കാനാണ് M5 ലക്ഷ്യമിടുന്നത്. എന്നാല് ഇത് സുജയയുടെ ചാനലിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്.
ബിഗ് ടിവിയുടെ നടുനായകമായി സുജയ പാര്വ്വതി അതേസമയം, വന് താരനിരയുമായി ബിഗ് ടിവി സംപ്രേക്ഷണം ഉടന് ആരംഭിക്കും. റിപ്പോര്ട്ടര് ടിവിയിലെ സ്റ്റാര് അവതാരകയായിരുന്ന സുജയ പാര്വ്വതി ചീഫ് എഡിറ്ററായി ചുമതലയേറ്റു കഴിഞ്ഞു. പ്രതിമാസം പത്ത് ലക്ഷം രൂപയോളം ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിഗ് ടിവി സുജയയെ ഒപ്പം കൂട്ടിയതെന്നാണ് വിവരം. ഇതോടെ കേരളത്തില് ഏറ്റവും കൂടുതല് ശമ്പളം വാങ്ങുന്ന വനിതാ മാധ്യമപ്രവര്ത്തകയായി സുജയ മാറി. സുജയയെ വെല്ക്കം കേക്ക് മുറിച്ചാണ് അനില് അയിരൂരും സംഘവും ബിഗ് ടിവിയിലേക്ക് സ്വീകരിച്ചത്. ലക്ഷ്മി പത്മ, വേണു ബാലകൃഷ്ണന്, അപര്ണ്ണ കുറുപ്പ് തുടങ്ങിയ വന് നിര തന്നെ ബിഗ് ടിവിയുടെ ഭാഗമാകുന്നുണ്ട്.
ചാനല് യുദ്ധവും ശമ്പള വര്ദ്ധനവും റിപ്പോര്ട്ടര് ടിവി വിപണിയില് പിടിമുറുക്കിയതോടെയാണ് മാധ്യമപ്രവര്ത്തകര്ക്ക് വന് പാക്കേജുകള് ലഭിച്ചു തുടങ്ങിയത്. ഇപ്പോള് ബിഗ് ടിവിയും എം5-ഉം എത്തുന്നതോടെ ഈ മത്സരം അതിരൂക്ഷമാകും. മാതൃഭൂമിയില് നിന്നും മാതു റിപ്പോര്ട്ടര് ടിവിയിലേക്ക് മാറുന്നതായും റിപ്പോര്ട്ടുകളുണ്ട്. കൊച്ചിയില് സ്റ്റുഡിയോ ഒരുങ്ങുന്നത് വരെ ഹൈദരാബാദില് നിന്നാകും ബിഗ് ടിവി സംപ്രേക്ഷണം ആരംഭിക്കുക. അടുത്ത മാസം ഈ ചാനല് സംപ്രേക്ഷണം തുടങ്ങും.
രാജ്യത്തെ പ്രമുഖ മീഡിയ ശൃംഖലയായ ബിഗ് ടെലിവിഷന് നെറ്റ്വര്ക്കിന്റെ ഭാഗമാണ് ബിഗ് ടിവി. തെലുങ്കില് ഇതിനകം സജീവമായ ഇവര് തമിഴിലേക്കും മലയാളത്തിലേക്കും ഒരേസമയം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. വരും ആഴ്ചകളില് കൂടുതല് പ്രമുഖര് തങ്ങളുടെ പഴയ തട്ടകങ്ങള് വിട്ട് ഈ പുതിയ ചാനലുകളുടെ ഭാഗമാകുമെന്നാണ് സൂചന. എം5വും മാര്ച്ചില് തുടങ്ങും. ഇതിനൊപ്പം ചില ദേശീയ ചാനലുകളും കേരളത്തെ ലക്ഷ്യമിടുന്നുണ്ട്. ഇതോടെ നിലവിലുള്ള ചാനലുകളെല്ലാം ആളുകള് കൊഴിയുമെന്ന ആശങ്കയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒപി സമയം കൂട്ടി; തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടന; പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ.





