കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭര്‍ത്താവ് വെങ്ങാലില്‍ ശ്രീനിവാസന് (64) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ കോഴിക്കോട് പെരുമാള്‍പുരത്തെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ശ്രീനിവാസന് മുന്‍ ദേശീയ കബഡി താരമായിരുന്നു. പി.ടി. ഉഷയുടെ കായിക ജീവിതത്തിലും ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഉഷ സ്കൂളിന്റെ ട്രസ്റ്റി കൂടിയായിരുന്നു അദ്ദേഹം.
കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പി.ടി. ഉഷയുടെ രാഷ്ട്രീയ-കായിക പ്രവര്‍ത്തനങ്ങളില്‍ സജീവ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
“ആരോഗ്യരംഗം തകർന്നു എന്ന് വരുത്തിത്തീർക്കുന്നത് ആർക്ക് വേണ്ടി?” യൂത്ത് കോൺഗ്രസ് സമരത്തിന് പിന്നിൽ വൻ ലോബി? ഗുരുതര ആരോപണവുമായി മന്ത്രി വീണാ ജോർജ്
ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മകന്: ഉജ്ജ്വല്‍. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.


ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ: സ്ത്രീപ്രവേശനം മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’





