തലസ്ഥാനത്ത് വന്‍ വികസന സാധ്യതകള്‍ ; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ്

തിരുവനന്തപുരം : കേരള ബജറ്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടി.സി.സി.ഐ). വ്യവസായം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ബജറ്റ് നല്‍കുന്ന ഊന്നല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് ചേംബര്‍ വിലയിരുത്തി.

വ്യവസായത്തിന് 1,417.26 കോടി രൂപയും എം.എസ്.എം.ഇ & വാണിജ്യത്തിന് 310.84 കോടി രൂപയുംഐ.ടി മേഖലയ്ക്ക് 548.05 കോടി രൂപയുമാണ് ബജറ്റിലെ വകയിരുത്തലുകള്‍. വേള്‍ഡ് ഇക്കണോമിക് ഫോറം വഴിയുള്ള 1.18 ലക്ഷം കോടി രൂപയുടെ താല്‍പ്പര്യപത്രം റെയര്‍ എര്‍ത്ത് കോറിഡോര്‍ (42,000 കോടി), ഹൈഡ്രജന്‍ വാലി (10,000 കോടി) എന്നിവ കേരളത്തിലേക്ക് ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും.

തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രമാക്കി മാറ്റാന്‍ ഉതകുന്ന നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്.തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കും. 5,217 കോടി രൂപ ചെലവില്‍ എം.സി റോഡ് നാലുവരിപ്പാതയാക്കുന്നത് വ്യാപാര മേഖലയ്ക്ക് കരുത്താകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട ഇന്‍ഡസ്ട്രിയല്‍, ലോജിസ്റ്റിക്‌സ് വികസനത്തിനായി വന്‍ നിക്ഷേപങ്ങള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ഏകദേശം 40,000 കോടിയുടെ മൊത്തം നിക്ഷേപം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു.

ടെക്‌നോപാര്‍ക്കിന്റെയും നോളജ് ഇക്കോണമിയുടെയും തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് ബജറ്റ് പിന്തുണ നല്‍കുന്നു.പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ അവ വേഗത്തില്‍ നടപ്പിലാക്കുന്നതിലാണ് ബജറ്റിന്റെ വിജയമെന്ന് ടി.സി.സി.ഐ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും വിദേശ സഹായങ്ങളും കൃത്യമായി വിനിയോഗിച്ച് കൂടുതല്‍ ഫണ്ട് കണ്ടെത്തണം. സംരംഭകര്‍ക്കും വ്യവസായികള്‍ക്കും വേഗത്തില്‍ അനുമതികള്‍ നല്‍കുന്നതിനും ബജറ്റ് പ്രഖ്യാപനങ്ങള്‍ താഴെ തലത്തില്‍ നടപ്പിലാക്കുന്നതിനും കാലബന്ധിതമായ നടപടികള്‍ വേണം.കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി സര്‍ക്കാരുമായി സഹകരിക്കാന്‍ ടി.സി.സി.ഐ തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.