പാലക്കാട്: സരിന് അഞ്ഞൂറ് എങ്കില്‍ ഷാഫിക്ക് ആയിരം. ദേശീയ പാത ഉപരോധിച്ചതിന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിയായ ഷാഫി പറമ്പില്‍ എം പി യ്ക്ക് ആയിരം രൂപ പിഴയും കോടതി പിരിയുംവരെ തടവും.പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഈ കേസില്‍ ഒന്നാം പ്രതിയാണ് ഷാഫി പറമ്പില്‍. ഈ കേസിലെ ഒമ്പതാം പ്രതിയും ഇപ്പോള്‍ സിപിഎം നേതാവുമായ ഡോ. പി സരിന് കോടതി നേരത്തെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചിരുന്നു.വയനാട് പാര്‍ലമെന്റ് അംഗമായിരിക്കെ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് ദേശീയ പാത ഉപരോധിച്ച കേസിലാണ് ഷാഫിയും സരിനും ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 2022 ജൂണ്‍ 24നായിരുന്നു കേസിനാസ്പദമായിരുന്ന സംഭവം നടന്നത്.
അന്ന് പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു ഡോ. സരിന്. വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പലിനെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.തുടര്‍ന്നാണ് ഷാഫി ഇന്ന് കോടതിയില്‍ ഹാജരായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ







