മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തുടരുന്ന റൈറ്റര്‍; ആരോപണം അഴിമതി മുതല്‍ വഴിവിട്ട സൗഹൃദം വരെ; തിരുവനന്തപുരത്തെ പോലീസിലെ ‘ദുര്‍ഗന്ധം’ ചര്‍ച്ചകളില്‍, പുകഞ്ഞ കൊള്ളിയെ തൊട്ടാൽ പൊള്ളുമോ ! കമ്മിഷണർ കാർത്തിക് തീയാകുമോ?

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ  പ്രധാന പോലീസ് സബ് ഡിവിഷനില്‍ ഒരു റൈറ്റര്‍ക്കെതിരെ സേനയ്ക്കുള്ളിൽ വൻ പരാതി. അഴിമതി ആരോപണ വിധേയനും ഗോപ്യ വിഷയങ്ങളില്‍ തല്‍പരനുമായ പോലീസ് റൈറ്റര്‍ക്കെതിരെ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. മുന്‍ എ.സി.പിയുടെ അതി വിശ്വസ്തനായിരുന്ന ഇയാളെ, തന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മാറ്റിയത്. എന്നാൽ,  ഉന്നത ഉദ്യോഗസ്ഥന്റെ പാദസേവ നടത്തി ആരോപണ വിധേയൻ റൈറ്റര്‍ പദവി നേടിയെടുത്തതെന്നാണ് ആക്ഷേപം.
തന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ റൈറ്റർ  നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ കേരള പോലീസ് അസോസിയേഷന്‍ (കെ.പി.എ) ജില്ലാ നേതൃത്വത്തെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്.  സംഘടനയെ സ്വാധീനിച്ച്, തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ്  ശ്രമം. സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം പരിഗണിക്കാതെ, തികച്ചും പ്രതികാര ബുദ്ധിയോടെ ഡ്യൂട്ടി നിശ്ചയിക്കുന്നതാണ് പുതിയ പരാതികള്‍ക്ക് കാരണം.
മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തങ്ങുന്ന ഇദേഹം, അവിടെയിരുന്നുകൊണ്ട് സ്റ്റേഷനുകളിലെ പാസ്പോര്‍ട്ട് പരിശോധന, പരാതി തീര്‍പ്പാക്കല്‍, കേസ് അന്വേഷണം എന്നിവയില്‍ അനധികൃതമായി ഇടപെടുന്നു. ഇതിനെ എതിര്‍ത്ത ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഡ്യൂട്ടി വിന്യാസത്തില്‍  വിവേചനം കാട്ടുന്നു. നൂറിലധികം പോലീസുകാരുള്ള സ്റ്റേഷനുകളില്‍ നിന്ന് പത്തുപേരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍, വെറും നാല്‍പ്പത് പേര്‍ മാത്രമുള്ള സ്റ്റേഷനുകളില്‍ നിന്ന് പതിനഞ്ചിലധികം പേരെ ഡ്യൂട്ടിക്ക് വലിച്ചെടുത്ത് സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റിക്കാനാണ് ഈ റൈറ്റര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
കെ.പി.എ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ നടപടികളെന്ന് ഇദേഹം പ്രചരിപ്പിക്കുന്നത് സംഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരം ഉപദ്രവങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ വികാരം ഉണര്‍ത്തുമെന്ന ആശങ്കയിലാണ് സംഘടന.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് മാസാമാസം പണം ആവശ്യപ്പെടുന്നതിന്റെ രേഖകള്‍ ഉണ്ടെന്ന് ചില പോലീസുകാര്‍ രഹസ്യമായി പറയുന്നു. ഇതെല്ലാം പുറത്തു വരാന്‍ സാധ്യത ഏറെയാണ്. ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.