കണ്ണൂരില്‍ റിപ്പബ്ലിക്ക്ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കണ്ണൂര്‍: റിപ്പബ്ലിക്ക്ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിനിടെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗം തുടരുന്നതിനിടെ കുഴഞ്ഞുവീണ മന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് സമീപത്തെ കസേരയില്‍ ഇരുത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. നിമിഷങ്ങള്‍ക്കകം ഓര്‍മ്മ വീണ്ടെടുത്ത മന്ത്രി നടന്നാണ് ആംബുലന്‍സിലേക്ക് കയറിയത്.
കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്നുണ്ടായ രക്തസമ്മര്‍ദ്ദ വ്യതിയാനമോ തലകറക്കമോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു. മന്ത്രിക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധമായ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വിശദമായ ചെക്കപ്പുകള്‍ക്ക് ശേഷം മാത്രമേ അദ്ദേഹം ആശുപത്രി വിടുകയുള്ളൂ. ആശുപത്രിയില്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.