തിരുവനന്തപുരം : വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന ചട്ട ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അതേപടി കേരളത്തില്‍ നടപ്പിലാക്കില്ലെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രസിഡന്റിന് പിന്നാലെ ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം; പോലീസ് ഓഫീസേഴ്സ് അസോസിയേഷനിൽ നടപടി തുടരുന്നു
മോട്ടോര്‍ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്‍പ് വിശദമായ കൂടിയാലോചനകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.കേന്ദ്ര നിയമങ്ങള്‍ കര്‍ശനമാക്കുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, അവ അപ്പാടെ നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ കേന്ദ്ര ഭേദഗതികള്‍ എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ച് പഠിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാരായ ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും ദ്രോഹിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ നിയമം പരിഷ്കരിക്കുകയുള്ളൂവെന്നും കെ.ബി ഗണേഷ് കുമാര്‍ അറിയിച്ചു.


കേരളം വെന്തുരുകുന്നു; വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ ദുരിതം കൂടം; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകും; പാലക്കാട് കത്തുന്നു; 12 ജില്ലകളില്‍ തീപിടിച്ച അവസ്ഥ





