കോൺഗ്രസുകാരനായി ചെയ്ത സമരം; ഇന്ന് സിപിഎം നേതാവായ പി. സരിന് ശിക്ഷ! ഷാഫി പറമ്പിലിനെതിരെ വാറന്റ്

പാലക്കാട്: മുൻ വയനാട് പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് റോഡ്ഉപരോധം നടത്തിയകേസിൽ  ഡോ.പി സരിന് ( ഇപ്പോൾ സിപിഎം നേതാവ്) 500 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും. പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഈ കേസിലെ ഒന്നാം പ്രതിയായ വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാകാതിരുന്നതിന് തുടർന്ന് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

2022 ജൂൺ 24നാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലുള്ള എംപി ഓഫീസ് ആക്രമിക്കപ്പെടുന്നത്. അന്ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ചന്ദ്രനഗറിൽ ദേശീയപാത ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. അന്ന് കോൺഗ്രസ് നേതാവായിരുന്ന ഡോ.സരിനും ഉപരോധത്തിൽ സജീവമായി പങ്കെടുത്തിരുന്നു.

കേസിലെ ഒമ്പതാം പ്രതിയായിരുന്നു ഡോ.സരിൻ. കോൺഗ്രസുകാർ പ്രതിയായ കേസിൽ ഇപ്പോൾ സിപിഎമ്മിലുള്ള സരിനും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു എന്നതാണ് വിരോധാഭാസം.

എസ് പ്രദീപ്,കെ എസ് പ്രമോദ്,ഫിറോസ് ബാബു, എസ് വിബിൻ, എസ് നിസാർ, പ്രതീഷ് മാധവൻ, കെഎം സെബിൻ, സദ്ദാം ഹുസൈൻ, മുരുകേഷ്, രതീഷ്,അസർ മുഹമ്മദ് തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ. പാലക്കാട് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.