കൊല്ലം : വിസ്മയ കേസ് പ്രതിയും മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍ കുമാറിനെ (34) വീടുകയറി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീടിന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുവന്ന നാല് യുവാക്കള്‍ കിരണിന്റെ വീടിന് മുന്നിലെ വീപ്പകളില്‍ അടിക്കുകയും വിസ്മയ കേസിന്റെ പേര് പറഞ്ഞ് കിരണിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ കിരണിനെ സംഘം അടിച്ചു താഴെയിടുകയും മര്‍ദിക്കുകയുമായിരുന്നു. കിരണിന്റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന ശേഷമാണ് സംഘം മടങ്ങിയത്.
കണ്ടാലറിയാവുന്ന നാല് യുവാക്കള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിരണ്‍ പ്രതിയായ വിസ്മയ കേസുമായി ഈ അക്രമത്തിന് നേരിട്ട് ബന്ധമില്ലെന്നും, പ്രകോപനത്തെത്തുടര്‍ന്നുണ്ടായ പ്രാദേശിക തര്‍ക്കമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിരണിന്റെ വീടിന് മുന്നില്‍ മുന്‍പും ബൈക്കുകളിലെത്തുന്ന സംഘങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് കിരണ്‍ കുമാര്‍. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ജയിലില്‍ പുറത്തിറങ്ങിയത്.


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്:ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ സുപ്രീം കോടതി നീക്കി;’ വിചാരണയെ ബാധിച്ചേക്കും’ എന്ന വാദം അംഗീകരിച്ചു
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി





