മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ ഈ വര്‍ഷം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍; സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി; ആഘോഷമാക്കി ആരാധകര്‍!
‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ബസിന്റെ വിന്‍ഡോ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന വിസ്മയയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. വിസ്മയയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണിയും ഈ ചിത്രത്തിലൂടെ പ്രധാന വേഷത്തില്‍ സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബോക്സ് ഓഫീസില്‍ തരംഗമായ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഡ് ആന്തണി, അഖില്‍ കൃഷ്ണ, ലിനീഷ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘ദ കേരള സ്റ്റോറി 2’ പ്രദർശനം ഹൈക്കോടതി തടഞ്ഞു; റിലീസിന് 15 ദിവസത്തെ സ്റ്റേ, സെൻസർ ബോർഡ് ചിത്രം വീണ്ടും കാണണം.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം ജോമോന് ടി. ജോണ്‍, എഡിറ്റിങ് ചമന്‍ ചാക്കോ.ഓഗസ്റ്റില്‍ ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.







