തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തെയും സി.പി.എം – ബി.ജെ.പി ബന്ധത്തെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവം മറച്ചുപിടിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ പോയാല്‍ മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സതീശന് പരിഹസിച്ചു. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി നേതൃത്വവുമായി സി.പി.എം ധാരണയിലാണ്. പി.എം ശ്രീ പദ്ധതിയിലടക്കം കേന്ദ്രം പറയുന്നത് അനുസരിക്കുന്ന സര്‍ക്കാര്‍ പുറത്ത് സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാര്‍ ശൈലിയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശനെക്കൊണ്ട് വിദ്വേഷ പ്രസ്താവനകള്‍ നടത്തിച്ചത് മുഖ്യമന്ത്രിയാണെന്നും സതീശന് പറഞ്ഞു. ആര്.എസ്.എസ് കുഴിച്ച കുഴിയിലാണ് പിണറായി ഇത്രയും കാലം ഇരുന്നതെന്നും അവരുടെ പിന്തുണയോടെ ജയിച്ചുവന്ന ആളുടെ സംഘ്പരിവാര്‍ വിരുദ്ധ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.
‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; പത്തനാപുരത്തെ ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല; കണക്കുപറഞ്ഞ് സംവാദത്തിന് വെല്ലുവിളി; ആ മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചതോ?
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിന് അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ഒരാളുടെ അംഗത്വം റദ്ദാക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് കഴിയില്ല. രണ്ട് വര്‍ഷം ശിക്ഷ കിട്ടിയാല്‍ മാത്രമേ നിയമസഭാംഗത്വം റദ്ദാകൂ. ഇക്കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നും സതീശന് കൂട്ടിചേര്‍ത്തു.


നടൻ സിദ്ദീഖ് ഷാർജയിലേക്ക്! കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പാസ്പോർട്ട് തിരികെ നൽകി കോടതി; ‘രാജകീയം’ ഷോയിൽ പങ്കെടുക്കാൻ അനുമതി





