പത്തനംതിട്ട: പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യമൊക്കെ പുഞ്ചിരിയോടെ ‘ഷൈന്‍’ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒടുവില്‍ കടുപ്പമേറിയ ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ അടിപതറി തലകുനിച്ചു. ‘ഞാന്‍ ഒന്നും ചെയ്തില്ല, ഇതെല്ലാം രാഷ്ട്രീയ വേട്ടയാടലാണ്’ എന്ന പതിവ് പല്ലവി പാടി രക്ഷപ്പെടാന്‍ നോക്കിയ രാഹുലിന്റെ തന്ത്രങ്ങളെ സിറ്റൗട്ടില്‍ തന്നെ വെട്ടി പത്തനംതിട്ട എ.ആര് ക്യാമ്പില്‍ പൂങ്കുഴലി ഐപിഎസ് തകര്‍ത്തെറിഞ്ഞു. വഞ്ചനയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നത്.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍. ആരേയും ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, താന്‍ മുമ്പ് കൈകാര്യം ചെയ്ത സങ്കീര്‍ണ്ണമായ കേസുകളുടെ അനുഭവസമ്പത്തുമായി പൂങ്കുഴലി ഐപിഎസ് കളം മാറ്റി ചവിട്ടി. വാട്സാപ്പ് ചാറ്റുകള്‍, ശബ്ദസന്ദേശങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവ ഓരോന്നായി നിരത്തിയതോടെ രാഹുലിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് യുവതിയെ പ്രേരിപ്പിച്ചത് സംബന്ധിച്ച കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടതോടെ എംഎല്‍എയ്ക്ക് മറുപടിയില്ലാതായി. അങ്ങനെ മാങ്കൂട്ടം ചോദ്യം ചെയ്യലില്‍ തല കുനിച്ചു. അതിന് ശേഷമാണ് ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടു പോയത്.
‘എനിക്കൊരു കുഞ്ഞ് വേണം, കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കും’ എന്ന് വിശ്വസിപ്പിച്ചാണ് രാഹുല്‍ യുവതിയെ ചതിക്കുഴിയില്‍ വീഴ്ത്തിയത്. ഓവുലേഷന് സമയമാണെന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഗര്‍ഭിണിയായപ്പോള്‍ മര്‍ദ്ദനമായി, അസഭ്യവര്‍ഷമായി. ഒടുവില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. പീഡനത്തിനിടയില്‍ മുഖത്തടിക്കുകയും ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്ത രാഹുലിന്റെ നിഷ്ഠൂരത അതിജീവിതയുടെ മൊഴിയില്‍ വ്യക്തമാണ്.
അതീവ രഹസ്യമായി നീങ്ങിയ പോലീസ് ‘ഓപ്പറേഷന് കോബ്ര’യിലൂടെയാണ് കെപിഎം റീജന്‍സിയിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്ന് രാഹുലിനെ പൊക്കിയത്. ഡ്രൈവറും സഹായിയും പുറത്തുപോയ തക്കം നോക്കിയായിരുന്നു അറസ്റ്റ്. ആദ്യ രണ്ട് കേസുകളില്‍ ജാമ്യം കിട്ടിയ ആശ്വാസത്തിലായിരുന്ന രാഹുലിന് പുതിയ ഇ-മെയില്‍ പരാതി വിനയായി. സമാനമായ രീതിയില്‍ രാഹുലില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ട കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ രാഹുലിനെ തേടിയെത്തും. ഇത് കൂടുതല്‍ കരുത്തായി മാറും.
ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ രാഹുലിന് ഉടന്‍ മോചനമുണ്ടാകില്ലെന്നാണ് നിയമവിദഗ്ധരും കരുതുന്നത്. ഈ അറസ്റ്റോടെ മുമ്പ് നടന്ന കോടതി പോരാട്ടങ്ങളെല്ലാം വെറുതെയായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്





