രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ: ‘ഓപ്പറേഷൻ കോബ്ര’യിലൂടെ നാടകീയ നീക്കം; കുടുക്കിയത് അതിജീവിതയുടെ മൊഴി

ലൈംഗിക പീഡന പരമ്പരയില്‍ കുടുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വിനയായത് അതിജീവിതയുടെ മൊഴിയാണ്. ഇ മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തില്‍, അതീവ രഹസ്യമായ ‘ഓപ്പറേഷന്‍ കോബ്ര’യിലൂടെയാണ് പോലീസ് രാഹുലിനെ പിടികൂടിയത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം, ക്രൂരമായ ശാരീരിക ഉപദ്രവം എന്നീ ഗുരുതര കുറ്റങ്ങളാണ് പുതിയ പരാതിയില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 12.30-ഓടെ രാഹുലിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന് അതീവ രഹസ്യമായി നീങ്ങിയ പോലീസ്, രാഹുലിന്റെ സഹായികളും ഡ്രൈവറും പുറത്തുപോയ സമയം നോക്കിയാണ് ‘2002’-ാം നമ്പര്‍ മുറിയില്‍ എത്തിയത്. ആദ്യം വാതില്‍ തുറക്കാന്‍ രാഹുല്‍ വിസമ്മതിച്ചെങ്കിലും കസ്റ്റഡി നടപടികള്‍ വ്യക്തമാക്കിയതോടെ പോലീസ് സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.
വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മുന്‍ കേസുകള്‍ക്ക് സമാനമായി, ബന്ധം ഉറപ്പിക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന് രാഹുല്‍ യുവതിയോട് ആവശ്യപ്പെട്ടു. ഓവുലേഷന്‍ സമയമാണെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ അധിക്ഷേപിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.