പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പുതിയ ബലാത്സംഗ കേസ്. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ തങ്ങുകയായിരുന്ന എംഎല്‍എയെ ഇന്ന് പുലര്‍ച്ചയോടെ പോലീസ് സംഘം നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ ഞെട്ടിക്കുന്ന വകുപ്പുകളാണ് രാഹുലിനെതിരെ പുതിയ കേസില്‍ ചുമത്തിയിരിക്കുന്നത്. ഒരു യുവതി ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രഹസ്യമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ മിന്നല്‍ നീക്കം.
ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ രാഹുല്‍ വിശ്രമിക്കുമ്പോള്‍ യൂണിഫോമിലെത്തിയ പോലീസ് സംഘം റിസപ്ഷനിലെ ഫോണുകള്‍ വരെ പിടിച്ചുവെച്ചാണ് ഓപ്പറേഷന് നടത്തിയത്. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്ന് പിഎയെയും അഭിഭാഷകനെയും വിശ്വസിപ്പിച്ച പോലീസ്, ഒടുവില്‍ രാഹുലിനെ എത്തിച്ചത് എ.ആര് ക്യാമ്പിലാണ്.
സുകുമാരന്‍ നായരെ പിണക്കരുത്; വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ‘നിര്‍ദ്ദേശം’; തിരഞ്ഞെടുപ്പ് തന്ത്രമായി ഐക്യനീക്കം തുടരും
നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് എംഎല്‍എയുടെ പേരിലുള്ളത്. മുന്‍ കേസുകളില്‍ കോടതി സംരക്ഷണം നിലനില്‍ക്കെയാണ് പുതിയ കേസില്‍ പോലീസ് കുടുക്ക് മുറുക്കിയിരിക്കുന്നത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിയും നിയമപോരാട്ടവും അതീവ സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മൂന്നാമതൊരു ലൈംഗികാതിക്രമ കേസ് കൂടി എത്തുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതി നല്കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പോലീസ് നാടകീയ നീക്കം നടത്തിയത്. ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
ഇന്നലെ അര്‍ദ്ധരാത്രി 12.30 കഴിഞ്ഞതോടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ അതീവ രഹസ്യമായാണ് പ്രത്യേക പോലീസ് സംഘം എത്തിയത്. ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്ത പോലീസ്, നടപടികള്‍ക്കിടെ ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്ന് സൂചിപ്പിച്ചെങ്കിലും പിന്നീട് പത്തനംതിട്ട എ.ആര് ക്യാമ്പിലേക്കാണ് എംഎല്‍എയെ മാറ്റിയത്.
നേരത്തെ രജിസ്റ്റര്‍ ചെയ്ത ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. എന്നാല്‍, പുതിയ പരാതിയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ കൂടി ചേര്‍ത്തതോടെ എംഎല്‍എയുടെ നിയമപോരാട്ടം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.


കേരള പൊലീസിൽ അസാധാരണ നിയമനം; കായികക്ഷമതാ പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്ഐ പദവി, ഉത്തരവിറക്കി ഡിജിപി; സേനയ്ക്കുള്ളിൽ തന്നെ അതൃപ്തി





