കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക്. നഗരത്തില്‍ വന്‍ഗതാഗത നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിര്‍ദ്ദേശിച്ചു.

ശനിയാഴ്ച രാത്രി 7:00 മുതല്‍ 11:30 വരെയും, ഞായറാഴ്ച രാവിലെ 7:00 മുതല്‍ വൈകുന്നേരം 6:00 വരെയുമാണ് നിയന്ത്രണങ്ങള്‍.

ശനിയാഴ്ച പാര്‍ക്കിംഗ് പാടില്ലാത്ത പ്രധാന റോഡുകള്‍
ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ശംഖുംമുഖം – ആള്‍സെയിന്റ്സ് – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – ആശാന്‍ സ്‌ക്വയര്‍ – പഞ്ചാപുര – ബേക്കറി ഫ്‌ലൈഓവര്‍ – പനവിള – കലാഭവന്‍ മണി റോഡ് – വിമന്‍സ് കോളേജ് – ഗസ്റ്റ് ഹൗസ്.

ഞായറാഴ്ചത്തെ നിയന്ത്രണങ്ങള്‍
വിമന്‍സ് കോളേജ് – തൈക്കാട് – തമ്പാനൂര്‍ ഫ്‌ലൈഓവര്‍ – ചൂരക്കാട്ടുപാളയം – പവര്‍ഹൗസ് റോഡ് – തകരപ്പറമ്പ് ഫ്‌ലൈഓവര്‍ – ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് – എസ്.പി ഫോര്‍ട്ട് – മിത്രാനന്ദപുരം – വാഴപ്പള്ളി റോഡ് – അരിസ്റ്റോ ജങ്ഷന്‍ – മാരാര്‍ജി ഭവന്‍ റോഡ് – നോര്‍ക്ക – സംഗീത കോളേജ് – വഴുതക്കാട് – പി.എച്ച്.ക്യൂ – ആല്‍ത്തറ – വെള്ളയമ്പലം – ടി.ടി.സി – ഗോള്‍ഫ് ലിങ്ക്‌സ് – ഉദയ പാലസ് റോഡ്.

റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 04712558731, 9497930055.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.