പാലക്കാട് : അഞ്ചു വയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരമായ അതിക്രമം. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശിനിയായ നൂര്‍ നാസര്‍ (റൂബി) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം രണ്ടാം തീയതിയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ വിവരം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പോലീസിന്റെ വിശദമായ പരിശോധനയില്‍ കുട്ടിക്ക് നേരെ മുന്‍പും സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ നടന്നതായി കണ്ടെത്തി. കുട്ടിയുടെ കൈകളിലും കാലുകളിലും പഴയ പൊള്ളലേറ്റ പാടുകളുണ്ട്. നേപ്പാള്‍ സ്വദേശിയായ കുട്ടിയുടെ അച്ഛന് രണ്ടാമത് വിവാഹം കഴിച്ചയാളാണ് റൂബി. ഈ ക്രൂരതകളെക്കുറിച്ച് അച്ഛന് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


കപട വിവാഹം, പീഡനം, സ്വർണ്ണം തട്ടൽ: സ്കൂൾ അധ്യാപകനെതിരെ കേസ്
മൂഴിക്കലിലെ കൊട്ടാരസദൃശ്യമായ വീട്ടില്‍ നടന്നത് എന്ത്? അദിനാന്റേത് ആത്മഹത്യയോ അതോ കൊലപാതകമോ? കിണറ്റില്‍ വീണ ഫോണുകള്‍ പറയുന്നു രക്തം മരവിക്കുന്ന കഥ; സമ്പന്ന വീട്ടിലെ മരണങ്ങള്‍ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളോ?





