വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയും ഡെന്മാര്‍ക്കും അടുത്തയാഴ്ച ചര്‍ച്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം.
ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ‘സൈനിക നടപടി എപ്പോഴും ഒരു ഒപ്ഷനാണ്’ എന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയുടെയും റഷ്യയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ചെറുക്കാന്‍ ഗ്രീന്‍ലന്‍ഡ് തങ്ങളുടെ നിയന്ത്രണത്തില്‍ വരണമെന്നാണ് ട്രംപിന്റെ വാദം. ഇതിനായി ദ്വീപ് വിലയ്ക്ക് വാങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെന്ന് മാര്‍ക്കോ റൂബിയോ നേരത്തെ സൂചിപ്പിച്ചിരുന്നു.
നിലവിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനായി ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോകെ റാസ്മുസ്സനും ഗ്രീന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി വിവിയന്‍ മോട്സ്ഫെല്‍റ്റും യുഎസ് പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.ഗ്രീന്‍ലന്‍ഡിന് മേലുള്ള ഏതൊരു ആക്രമണവും നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ നേതാക്കളും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രീന്‍ലന്‍ഡ് നിലവില്‍ ഡെന്മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്. ധാതുസമ്പത്തും ആര്‍ട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനവും കാരണം അമേരിക്ക കാലങ്ങളായി ഈ ദ്വീപിന് മേല്‍ കണ്ണുവെച്ചിട്ടുണ്ട്.


ലോക രാജ്യങ്ങളെ വിറപ്പിക്കാന്‍ ട്രംപ്! ഇന്ത്യയുള്‍പ്പെടെ 6 രാജ്യങ്ങള്‍ ഹിറ്റ്ലിസ്റ്റില് ; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ കടുത്ത നടപടിയെന്ന് ഭീഷണി
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം





