മുംബൈ :ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ബിറ്റ്കോയിന് തട്ടിപ്പ് കേസില്‍ വീണ്ടും കുരുക്കില്‍. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ പ്രത്യേക കോടതി കുന്ദ്രയ്ക്ക് നോട്ടീസ് അയച്ചു.രാജ് കുന്ദ്രയോടും ദുബായ് വ്യവസായി രാജേഷ് സതീജയോടും ജനുവരി 19-ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മുംബൈ കോടതി ഉത്തരവിട്ടു.
6,600 കോടിയുടെ ബിറ്റ്കോയിന് പോണ്‍സി സ്കീമുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.ഉക്രെയ്നില് ബിറ്റ്കോയിന് മൈനിംഗ് ഫാം തുടങ്ങാനെന്ന പേരില്‍ അമിത് ഭരദ്വാജ് എന്നയാളില്‍ നിന്ന് രാജ് കുന്ദ്ര 285 ബിറ്റ്കോയിനുകള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 150 കോടി രൂപയില്‍ അധികം മൂല്യം വരുന്ന ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ പക്കലുണ്ടെന്ന് ഇ.ഡി വാദിക്കുന്നു.ഐഫോണ്‍ നഷ്ടപ്പെട്ടെന്ന് വാദം: ബിറ്റ്കോയിന് വാലറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ ഐഫോണ്‍ നഷ്ടപ്പെട്ടുവെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നുമാണ് കുന്ദ്ര നല്കിയ മറുപടി. എന്നാല്‍ ഇത് തെളിവ് നശിപ്പിക്കാനുള്ള തന്ത്രമാണെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെയും ശില്പ ഷെട്ടിയുടെയും ഉടമസ്ഥതയിലുള്ള ജൂഹു പ്ലോട്ടും പുണെയിലെ ബംഗ്ലാവും ഉള്‍പ്പെടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.


ഡല്‍ഹിയില്‍ രാഷ്ട്രീയ ചടുലനീക്കങ്ങള്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടന്‍? നിതീഷ് കുമാറിന് പ്രധാന വകുപ്പ്; കേരളത്തില്‍ നിന്ന് അനൂപ് ആന്റണിക്ക് സാധ്യത
“7 ജില്ലകൾ, 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ; അസമിനെ തകർത്തത് കോൺഗ്രസ് ഭരണം : അമിത് ഷാ





