നിയമസഭാങ്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: കരുതലോടെ മുന്നണികള്‍, ജയസാധ്യതയും ജനപ്രീതിയും മാത്രം മാനദണ്ഡം; രണ്ട് ടേം നിബന്ധന കാറ്റില്‍പ്പറത്തി സിപിഎം; പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ മാറിനില്‍ക്കുമോ?

തിരുവനന്തപുരം : 2026 നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിമുന്നണികള്‍. ഭരണം പിടിക്കാന്‍ യുഡിഎഫും ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തന്ത്രങ്ങള്‍ മെനയുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കരുതലോടെ മുന്നോട്ട് പോകുകനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം.ജയസാധ്യതയും ജനപ്രീതിയും മാത്രമാകും മാനദണ്ഡം.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുന്ന രീതി ഇത്തവണ സിപിഎം ഉപേക്ഷിച്ചേക്കും. തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയ കരുത്തരെ വീണ്ടും കളത്തിലിറക്കാന്‍ സമ്മര്‍ദ്ദമുണ്ട്.പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. അദ്ദേഹം ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടും.

സിപിഐ അവരുടെ നിലവിലെ നാല് മന്ത്രിമാരെയും ഇത്തവണ മത്സരിപ്പിക്കും. ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. ഇവിടെ പുതുമുഖത്തെ പരിഗണിക്കുന്നു.

യുഡിഎഫിനായി മുതിര്‍ന്ന നേതാക്കളുടെ നിര മത്സരത്തിനിറങ്ങും മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍ തുടങ്ങിയ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ മത്സരരംഗത്തുണ്ടാകും. കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാരും തന്നെ പിന്മാറാന്‍ തയ്യാറല്ല.എംപിമാരായ അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എന്നിവരും നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ട്.

പുതുപ്പള്ളിയില്‍ പകരക്കാരുണ്ടെങ്കില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ചാണ്ടി ഉമ്മന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.100 സീറ്റുകള്‍ യുഡിഎഫ് ലക്ഷ്യം വെക്കുമ്പോഴും വിജയിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മില്‍ തര്‍ക്കമുണ്ടായേക്കാം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.വി. മുരളീധരന്‍ (കഴക്കൂട്ടം), ശോഭാ സുരേന്ദ്രന്‍ (കായംകുളം), പി.കെ. കൃഷ്ണദാസ് (കാട്ടാക്കട) എന്നിവര്‍ ഏകദേശം സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ. സുരേന്ദ്രന്റെ പേരും ചര്‍ച്ചയിലുണ്ട്.നിയമസഭയിലേക്ക് താനില്ലെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.