രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്.. അതിജീവിതയുടെ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കി തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്. ജാമ്യം റദ്ദാകുമോ?

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ അതിജീവിതയ്ക്ക് നേരെ വീണ്ടും സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ഇന്ന് നേരിട്ട് ഹാജരാകാന്‍ രാഹുല്‍ ഈശ്വറിന് നോട്ടീസ് നല്‍കി.

അതിജീവിതയ്‌ക്കെതിരെ യാതൊരുവിധ പരാമര്‍ശങ്ങളും സൈബര്‍ ഇടങ്ങളില്‍ നടത്തരുത് എന്ന കര്‍ശന വ്യവസ്ഥയിലാണ് രാഹുല്‍ ഈശ്വറിന് മുന്‍പ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ജാമ്യം ലഭിച്ചതിന് പിന്നാലെ സമാനമായ രീതിയിലുള്ള വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നാണ് പരാതി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

എന്നാല്‍ തനിക്കെതിരെ അതിജീവിത വ്യാജ പരാതി നല്‍കിയെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വര്‍ പോലീസിനെ സമീപിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചാണ് താന്‍ വീഡിയോ ചെയ്തതെന്നും, വീഡിയോ ചെയ്യരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ ഇല്ലെന്നും അദ്ദേഹം വാദിക്കുന്നു.

രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്.. അതിജീവിതയുടെ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കി തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്. ജാമ്യം റദ്ദാകുമോ?അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നവംബര്‍ 30-നാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി അറസ്റ്റിലായത്. കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.