തിരുവനന്തപുരം : കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെതിരായ വിധി നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പ്രസ്താവിക്കും. 1990-ല്‍ നടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി (ചരസ്) പിടിയിലായ ആന്‍ഡ്രൂ സാല്‍വദോര്‍ എന്ന വിദേശിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു ഇടപെട്ടു എന്നതാണ് ആരോപണം.
വിദേശിയെ ശിക്ഷിച്ച സെഷന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത് ആന്റണി രാജുവിന്റെ തന്ത്രത്തിലൂടെയായിരുന്നുവെന്നാണ് ആരോപണം. വിദേശി ഉപയോഗിച്ചിരുന്ന അടിവസ്ത്രം അയാള്‍ക്ക് ചേരുന്നതല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാണ് ജാമ്യം നേടിയത്.
വജ്രജൂബിലി തിളക്കത്തില്‍ എച്ച്.എല്‍.എല്‍! റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് പതാക ഉയര്‍ത്തി ഡോ. അനിത തമ്പി
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍, കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെടുത്ത് മുറിച്ചു ചെറുതാക്കി തുന്നിച്ചേര്‍ത്ത ശേഷം തിരികെ വെച്ചതാണെന്ന് പോലീസ് കണ്ടെത്തി.മുന്‍മന്ത്രി ആന്റണി രാജുവും കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന ജോസുമാണ് കേസിലെ പ്രതികള്‍.
പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ആവശ്യം തള്ളുകയും വിചാരണ നേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് വര്‍ഷങ്ങളായി നീണ്ടുപോയ വിചാരണ നടപടികള്‍ പൂര്‍ത്തിയായി ഇന്ന് വിധി പ്രസ്താവനയിലേക്ക് എത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സദ്യയ്ക്ക് പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്





