കട്ടക്കലിപ്പില്‍ വെളളാപ്പളളി നടേശന്‍; വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്കില്‍ ആഞ്ഞടിച്ചു, മാധ്യമപ്രവര്‍ത്തകന്‍ റാഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് രൂക്ഷവിമര്‍ശനം

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും റിപ്പോര്‍ട്ടര്‍ ടിവി ചാനലും തമ്മിലുളള പോര് തുടരുന്നു.. മലപ്പുറം പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച വെള്ളാപ്പള്ളി, ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.മാധ്യമപ്രവര്‍ത്തകനെതിരായ അധിക്ഷേപം കഴിഞ്ഞദിവസം ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് തട്ടിമാറ്റിയ സംഭവത്തെ ന്യായീകരിക്കാനാണ് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനം വിളിച്ചത്.

റഹീസ് റഷീദ് തീവ്രവാദിയാണെന്നും ഇയാള്‍ എംഎസ്എഫ് നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘ഈരാറ്റുപേട്ടക്കാരനായ റഹീസ് മുസ്ലീങ്ങളുടെ വലിയ വക്താവാണ്. അയാളെ ആരോ ബോധപൂര്‍വ്വം പറഞ്ഞയച്ചതാണ്’ – വെള്ളാപ്പള്ളി പറഞ്ഞു.തനിക്ക് 89 വയസ്സുണ്ടെന്നും റിപ്പോര്‍ട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ടെന്നും വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു. ഒരു മര്യാദയുമില്ലാതെ മാധ്യമങ്ങള്‍ തന്നെ വളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ ദേഷ്യം സ്വാഭാവികമാണെന്നും ദാര്‍ഷ്ട്യത്തോടെ സംസാരിച്ചതുകൊണ്ടാണ് മൈക്ക് തട്ടിമാറ്റിയതെന്നും അദ്ദേഹം ന്യായീകരിച്ചു.മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ചതിനെ ചോദ്യം ചെയ്ത മറ്റ് മാധ്യമപ്രവര്‍ത്തകരോടും വെള്ളാപ്പള്ളി കയര്‍ത്തു.
‘താന്‍ കൂടുതല്‍ കസറേണ്ട, തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട’ എന്ന് ചോദ്യം ചോദിച്ചയാളോട് ആഞ്ഞടിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്കിന് മുകളില്‍ വെള്ളാപ്പള്ളി ആഞ്ഞടിക്കുകയും, ‘ഇതുകൂടി വലിച്ചെറിയണോ’ എന്ന് ചോദിക്കുകയും ചെയ്തു.മലപ്പുറത്ത് തങ്ങള്‍ക്ക് സ്‌കൂളോ കോളേജോ ഇല്ലെന്ന് പറഞ്ഞത് സത്യമാണെന്നും, മുസ്ലീം ലീഗിന് അവിടെ 48 അണ്‍ എയ്ഡഡ് കോളേജുകള്‍ ഉണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സത്യം പറയുമ്പോള്‍ തന്നെ വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടര്‍ ടിവി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.