ചെന്നൈ : തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ ‘പൊങ്കല്‍ സമ്മാന’ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രംഗത്തെത്തുന്നു. ഓരോ കുടുംബത്തിനും 5000 രൂപ വരെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 3000 രൂപ മുതല്‍ 5000 രൂപ വരെ പൊങ്കല്‍ സമ്മാനമായി നല്‍കിയേക്കും. 2021-ല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ 2500 രൂപ നല്‍കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ് തുക.
കൂടാതെ പച്ചരി, പഞ്ചസാര, പരിപ്പ്, വെളിച്ചെണ്ണ, കരിമ്പ് എന്നിവയടങ്ങുന്ന പതിവ് കിറ്റിന് പുറമെയാണ് ഇത്തവണ പണം കൂടി നല്‍കുന്നത്. വിതരണം ജനുവരി 10-നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനുവരി 14-നാണ് പൊങ്കല്‍.
കേരളത്തോടൊപ്പം ഏപ്രില്‍ മാസത്തിലാണ് തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത.
ഇത്തവണ ഇലക്ഷനില്‍ ഡി.എം.കെ നേരിടുന്നത് കടുത്ത മത്സരമാണ്. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ക്ക് പുറമെ നടന് വിജയ് രൂപീകരിച്ച ടി.വി.കെയും ഭീക്ഷണിയായി മത്സരരംഗത്തുണ്ട്. ടിവികെ ഡി.എം.കെയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമോ എന്ന ഭയമാണ് വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
‘അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ അപകടം’;സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അസഭ്യവാക്കുകൾ എപ്പോഴും ‘അശ്ലീല’മാകില്ല;’ബാസ്റ്റഡ്’ പ്രയോഗത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി;അശ്ലീലത്തിന്റെ പരിധി വ്യക്തമാക്കി കോടതി




