ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ടിവിഎസ് (TVS) മോട്ടോര്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ അപ്പാച്ചെ ആര്‍ടിഎക്സ് 300 സമര്‍പ്പിച്ചു. ടിവിഎസ് കമ്പനി സിഇഒ കെ.എന്‍. രാധാകൃഷ്ണനാണ് ബൈക്ക് ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയത്.
കിഴക്കേ കവാടത്തിലെ വിളക്കുകാലിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിന് മുന്നോടിയായി വാഹനപൂജയും നടത്തിയിരുന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്, മനോജ് ബി. നായര്‍, കെ.എസ്. ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ടിവിഎസ് ഏരിയ മാനേജര്‍ പ്രസാദ് കൃഷ്ണ, ഡീലര്‍മാരായ ഫെബി എ. ജോണ്‍, ചാക്കോ എ. ജോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
2025 ഒക്ടോബറിലാണ് ടിവിഎസ് ഈ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. ബൈക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.99 ലക്ഷം രൂപയാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് അപ്പാച്ചെ ആർടിഎക്സ് 300 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. നവംബര്‍ അവസാനത്തോടെയാണ് ഇതിന്റെ ഡെലിവറി ആരംഭിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നേരത്തെയും പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ വഴിപാടായി സമര്‍പ്പിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകരുടെ രാജി തുടരുന്നു; ഓർത്തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. ഹാഷിം അലിയും പടിയിറങ്ങി
നികേഷ് കുമാറിന്റെ നിലപാടുകളില്‍ വിജോയിപ്പ്, സിപിഐഎം സൈബര്‍ ടീമില്‍ ഭിന്നത രൂക്ഷം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പിന്മാറുന്നു, കട്ടക്കലിപ്പില്‍ പിണറായി ; നികേഷിന്റെ സീറ്റ് മോഹത്തിനും തിരിച്ചടി





