തിരുവനന്തപുരം: ധൂർത്തിന്റെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന ഹെലികോപ്റ്ററിന്റെ വാടക കരാർ വീണ്ടും പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ നിലവിലെ വാടക. സംസ്ഥാന പോലീസിനായി എടുത്തിട്ടുള്ള ഹെലികോപ്ടറിന്റെ വാടക കരാർ കാലാവധി ഈ ഓഗസ്റ്റിൽ അവസാനിക്കും. കരാർ കാലാവധി തീരുന്നമുറയ്ക്ക് വീണ്ടും കരാർ പുതുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് അദ്ദേഹം ആഭ്യന്തര വകുപ്പിന് നൽകിയിട്ടുണ്ട്.
എൽ.ഡി.എഫ്. സർക്കാറിന്റെ ഹെലികോപ്ടർ ധൂർത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് നേരത്തെ യു ഡി എഫ് നേതാക്കൾ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യം യു ഡി എഫ് സർക്കാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.
മാവോയിസ്റ്റ് നിരീക്ഷണം, രക്ഷാപ്രവർത്തനം, ആകാശമാർഗം അവയവങ്ങൾ കൊണ്ടുപോകൽ, അടിയന്തര ഘട്ടങ്ങളിൽ വിശിഷ്ടവ്യക്തികളുടെ യാത്ര തുടങ്ങിയ ആവശ്യങ്ങൾ എടുത്തുകാട്ടിയാണ് പോലീസ് ഹെലികോപ്ടർ വാടകയ്ക്കെടുത്തിരുന്നത്. ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുമായിട്ടായിരുന്നു കരാർ. മൂന്നുവർഷത്തേക്കായിരുന്നു കരാർ.
കരാർ പ്രകാരം വാടകയായ 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂർ നേരം പറക്കാം. കൂടുതൽ സമയം ഉപയോഗിച്ചാൽ അധിക തുക നൽകണം. മണിക്കൂറിനു 90,000 രൂപയാണ് നൽകേണ്ടത്. പറന്നില്ലെങ്കിലും 80 ലക്ഷം രൂപ വാടകയായി നൽകണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപൂർവമായി മാത്രമേ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് രേഖകൾ. ഒരുമാസം പോലും അനുവദനീയമായ 25മണിക്കൂർ പറന്നിട്ടില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലീഗിന് ബദലായി ‘ക്രൈസ്തവ ഐക്യം’; 15 എം.എല്‍.എമാരുള്ള കരുത്തുറ്റ ബ്ലോക്കിനായി നീക്കം; ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കുന്നതില്‍ അപു ജോണ്‍ ജോസഫ് അനുകൂലം; ക്രൈസ്തവ സഭയുടെ ലക്ഷ്യം കരുത്തുള്ള കേരളാ കോണ്‍ഗ്രസോ?





