കൊച്ചി: 2025 ലെ മമ്മൂട്ടിയുടെ റ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായ കളങ്കാവല്‍ ഒടിടി റിലീസിന് . മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന വില്ലന്‍ വേഷവും വിനായകന്റെ കരുത്തുറ്റ പ്രകടനവും കൊണ്ട് ശ്രദ്ധേയമായ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവി ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയേറ്ററിലെത്തി 25-ാം ദിനത്തിലാണ് ഒഫീഷ്യല്‍ സ്ട്രീമിംഗ് പ്രഖ്യാപിച്ചത്.
ഒടിടി റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഹിന്ദി ടീസറും പുറത്ത്. ജനുവരി മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ ചിത്രത്തിന്റെ ഹിന്ദി ടീസറും സോണിലിവ് പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ ‘കളങ്കാവല്‍’ ആഗോളതലത്തില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.
ജിതിന് കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി ചിത്രത്തില്‍ സീരിയല്‍ കില്ലറായാണ് എത്തുന്നത്. ചിത്രത്തില്‍ വിനായകന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
കയ്യില്‍ ഇഷ്ടികയുമായി മമിത! ജനനായകനിലെ വിജയുടെ തങ്കച്ചി അല്പം ‘ഡെയ്ഞ്ചറാണ്’; മമിതയുടെ ആക്ഷന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍!
മമ്മൂട്ടിയുടെ മുന്‍ ചിത്രമായ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ തിയേറ്ററിലെത്തി മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയതെങ്കില്‍, കളങ്കാവല്‍ തിയേറ്റര്‍ റിലീസിന് തൊട്ടുപിന്നാലെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉറ്റസുഹൃത്തിനെ കാണാൻ സുചിത്ര മോഹൻലാൽ : തൃശൂരിലെ ‘ആരംഭം’ ലൊക്കേഷനിൽ അപൂർവ സൗഹൃദ സംഗമം





