ന്യൂഡൽഹി: നവമാധ്യമങ്ങളിലെ വലിയ ഫോളോവേഴ്സിന്റെ എണ്ണത്തിനനുസരിച്ചുള്ള ജനപങ്കാളിത്തം ദൃശ്യമായില്ലെങ്കിലും, സിജെപിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതി യുവാക്കൾ പ്രതിഷേധത്തിനായി ഡൽഹി ജന്തർമന്തറിൽ ഒത്തുകൂടി. സംഘടനയുടെ ഔദ്യോഗിക ചിഹ്നമായ പാറ്റയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ ധരിച്ചും കൈകളിൽ ദേശീയപതാക ഏന്തിയുമാണ് പ്രതിഷേധക്കാർ സമരവേദിയിലേക്ക് എത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായാണ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തിച്ചേർന്നിരുന്നു.
ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രതിഷേധത്തിൽ പങ്കാളികളാകാൻ തലസ്ഥാന നഗരിയിൽ എത്തിയത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നതും കാത്ത് രാവിലെ മുതൽ തന്നെ വൻതോതിൽ പ്രവർത്തകർ സമരസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അതിനിടെ, ജയ് ശ്രീറാം വിളികളുമായി മറ്റൊരു സംഘം സിജെപിയുടെ പ്രതിഷേധത്തെ എതിർത്ത് രംഗത്തെത്തിയത് ജന്തർമന്തറിൽ നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസ് ഇടപെട്ട് പ്രതിപ്രതിഷേധക്കാരെ ഉടൻ തന്നെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഒമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി


തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.




