അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

തിരുവനന്തപുരം : കുടുംബവഴക്കിന്റെ പേരിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് അതിക്രൂരമായി കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബീവിയെയാണ് (36) ഭര്‍ത്താവ് സുരേഷ് (46) കൊലപ്പെടുത്തിയത്. അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയ വിവരം പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് പൊലീസിനെ വിളിച്ചറിയിച്ചത്. നാലു മക്കളും ഹസീനയുടെ അമ്മയുമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കഴുകി  വൃത്തിയാക്കി അടുക്കളയിൽ വെച്ച ശേഷമാണ് ഇയാൾ കാറില്‍ കടന്നുകളഞ്ഞത് .

ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടുപോയ ഹസീന ഇന്നലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. അമ്മ വീട്ടിലില്ലാതിരുന്നതിനാല്‍ സ്‌കൂള്‍ തുറന്ന് ഇതുവരെയും കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. അമ്മ തിരികെയെത്തിയതോടെ സ്‌കൂളില്‍ പോകാൻ മക്കള്‍ നാലുപേരും തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുകളിലെ നിലയില്‍ നിന്നുള്ള ബഹളം കേട്ടാണ് അവര്‍ ഉണര്‍ന്നത്. മുറിക്കകത്തേക്ക് കടന്ന കുട്ടികള്‍  രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹസീനയെയാണ് കണ്ടത്.

സുരേഷും ഹസീനയും തമ്മില്‍ നേരത്തേ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വീടുവിട്ടു പോയ ഹസീനയ്‌ക്കെതിരെ സുരേഷ് പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നപരിഹാരത്തിനായി ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍പ്പാക്കുകയും അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ഹസീന ഇന്നലെ വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. എന്നാൽ, ഇന്ന് പുലര്‍ച്ചയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും, അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.