ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ അത്യന്തം ക്രൂരമായ രീതിയില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന നേതാക്കളെ തല്ലിച്ചതച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. അന്ന് കാട്ടാളത്തം കാണിച്ച പോലീസുകാരെയും ഗണ്മാനെയും സംരക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ചമച്ച ‘രക്ഷാപ്രവര്‍ത്തന’ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡ്രൈവറുടെ മൊഴി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വിവിഐപി ബസിനു നേരെ യാതൊരുവിധ ആക്രമണവും പ്രതിഷേധക്കാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (ടകഠ) മൊഴി നല്‍കിയതോടെ പ്രതികള്‍ നിയമത്തിന് മുന്നില്‍ പൂര്‍ണ്ണമായും കുടുങ്ങും.
അന്ന് നടുറോഡില്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ ചൂരല്‍വടിയുമായി നരനായാട്ട് നടത്തിയ മുഖ്യമന്ത്രിയുടെ ചീഫ് ഗണ്മാന് അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പോലീസുകാര്‍ ഇപ്പോള്‍ എവിടെയാണ്? ക്രൂരമായ ഈ മര്‍ദ്ദനത്തിന് പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായിരുന്നു. തൊട്ടുപിന്നാലെ അറസ്റ്റ് ഭയന്ന് പിണറായിയുടെ ഈ വിശ്വസ്തപ്പട ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. അന്ന് ഇവരെ ന്യായീകരിക്കാന്‍ സഭയിലും പുറത്തും വാദിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ലാത്ത അവസ്ഥയാണ്. ബസിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും സാക്ഷ്യപ്പെടുത്തിയതോടെ, സ്വന്തം വിശ്വസ്തരെ രക്ഷിക്കാന്‍ വേണ്ടി മുന്‍ ഭരണകൂടം കെട്ടിച്ചമച്ച കഥകളെല്ലാം തകര്‍ന്നടിഞ്ഞു.
2023 ഡിസംബര്‍ 15-ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ വെച്ച് സമാധാനപരമായി പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെയാണ് പിണറായിയുടെ ഗുണ്ടാസംഘം ചോരയില്‍ മുക്കിയത്. പ്രതിഷേധക്കാര്‍ കല്ലും വടിയുമായി ബസ് ആക്രമിക്കാന്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇടപെട്ടതാണെന്നായിരുന്നു പ്രതികളുടെ വ്യാജ വാദം.
എന്നാല്‍, സാധാരണ ലാത്തിയേക്കാള്‍ നീളമുള്ള ചൂരല്‍വടി ഉപയോഗിച്ച് പ്രതിഷേധക്കാരുടെ തലയ്ക്കും കഴുത്തിനും അടിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് സാധാരണ വകുപ്പുകളല്ല. ഈ വടി കൊണ്ടുള്ള ശക്തമായ അടി മരണത്തിന് വരെ കാരണമായേക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നരഹത്യാശ്രമം എന്ന ഗുരുതരമായ കുറ്റമാണ് പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്.
കെഎസ്യു നേതാവ് എ.ഡി.തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ കേരളക്കരയെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു. അന്ന് ആ ചോരക്കറയെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിളിച്ച് പരിഹസിച്ചവര്ക്ക്, നിയമത്തിന് മുന്നില്‍ നിന്നും ഇനി സ്വന്തം വിശ്വസ്തരെ രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. സുരക്ഷാസംഘത്തിലെ അഞ്ചുപേരും വൈകാതെ തന്നെ അഴിക്കുള്ളിലാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി




