നിയമസഭയിൽ വന്ദേമാതരം അപമാനിക്കപ്പെട്ടു; സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്നു: വി. മുരളീധരൻ

തിരുവനന്തപുരം: ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബി ജെ പി യുടെ മുതിർന്ന നേതാവും എം എൽ എ യുമായ വി മുരളീധരൻ. ഈ നടപടി ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്ന് ഫേസ് ബുക്ക്‌ പേജിൽ വി മുരളീധരൻ ചൂണ്ടിക്കാട്ടി.

150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം.

ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ മുരളീധരൻ എടുത്തുകാട്ടി.

1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ടാണ് മുരളീധരൻ ഫേസ് ബുക്ക്‌ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.