ബംഗളൂരു: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒടുവില്‍ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യില്‍ മന്ത്രിസഭാംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക പ്രാതല്‍ വിരുന്നിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഏറെ നാളായി കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമാണ് ഇതോടെ നാടകീയമായ അന്ത്യമായിരിക്കുന്നത്. ഗവര്‍ണ്ണര്‍ ഓഫീസിന് രാജി നല്‍കുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധേയനായ സിദ്ധരാമയ്യയുടെ ഈ പിന്മാറ്റത്തോടെ, സംസ്ഥാനത്തെ പാര്‍ട്ടിയുടെ അമരക്കാരനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി പൂര്‍ണ്ണമായും തുറക്കപ്പെട്ടു. നിലവില്‍ മൂന്ന് വര്‍ഷത്തോളം മുഖ്യമന്ത്രി പദത്തില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം സിദ്ധരാമയ്യയുടെ ഈ സ്ഥാനത്യാഗം.
മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തില്‍ തികച്ചും വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് അരങ്ങേറിയത്. താന്‍ പദവി ഒഴുിയുകയാണെന്നും അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ ചുമതലയേല്‍ക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെ യോഗത്തിലുണ്ടായിരുന്ന മന്ത്രിമാര്‍ പലരും അമ്പരന്നു. പ്രഖ്യാപനത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എഴുന്നേറ്റ് ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും അദ്ദേഹത്തിന്റെ കാല് തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്തു.
തുടര്‍ന്ന്, വരാന്‍ പോകുന്ന പുതിയ സര്‍ക്കാരിനും ഡി.കെ. ശിവകുമാറിനും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് സിദ്ധരാമയ്യ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് 2022-ല്‍ സമാനമായ രീതിയില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ സിദ്ധരാമയ്യ ക്യാമ്പ് പ്രതിരോധിച്ചിരുന്നെങ്കിലും ഇത്തവണ ഹൈക്കമാന്‍ഡിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി വഴങ്ങുകയായിരുന്നു. അഞ്ചര പതിറ്റാണ്ടുകാലത്തെ തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക അധ്യായത്തിനാണ് സിദ്ധരാമയ്യ ഇതോടെ താല്‍ക്കാലിക വിരാമമിടുന്നത്.
രാജി സമര്‍പ്പിച്ചതിന് ശേഷം സിദ്ധരാമയ്യ വ്യാഴാഴ്ച വൈകുന്നേരം തന്നെ ഡല്‍ഹിക്ക് തിരിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് അയക്കാനും കേന്ദ്ര രാഷ്ട്രീയത്തില്‍ വലിയൊരു പദവി നല്‍കാനും ഹൈക്കമാന്‍ഡ് ഇതിനകം തന്നെ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം.
2023 മേയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി പദത്തിനായി ശക്തമായ മത്സരം നടന്നിരുന്നു. അന്ന് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മധ്യസ്ഥതയില്‍ ഉണ്ടാക്കിയ രണ്ടര വര്‍ഷത്തെ അധികാര പങ്കിടല്‍ ഫോര്‍മുലയുടെ (ജീംലൃവെമൃശിഴ ുമര)േ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നേതൃമാറ്റം നടക്കുന്നത്.
ഫോര്‍മുല പ്രകാരമുള്ള കാലാവധി കഴിഞ്ഞ വര്‍ഷം നവംബറില്‍ അവസാനിച്ചെങ്കിലും ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഇത് ആറ് മാസം കൂടി നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ട് നല്കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ ഡി.കെ. ശിവകുമാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച (മേയ് 29) കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം (ഇഘജ) ബംഗളൂരുവില്‍ ചേരും. ഈ യോഗത്തില്‍ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കും. നേതൃമാറ്റ ചടങ്ങുകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇതിനകം തന്നെ ബംഗളൂരുവില്‍ എത്തിക്കഴിഞ്ഞു.
അതേസമയം, പുതിയ മന്ത്രിസഭയുടെ രൂപീകരണത്തെക്കുറിച്ചും ഏതൊക്കെ മന്ത്രിമാരെ നിലനിര്‍ത്തണം എന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണ്. പുതിയ മാറ്റം പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ ഭിന്നതകളും ഉണ്ടാക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുമ്പോഴും, സിദ്ധരാമയ്യ അനുകൂലികളായ എംഎല്‍എമാരുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“തിരുവനന്തപുരത്തെ വിജയം ചെറുതല്ല; ജനവിശ്വാസം കാത്തുസൂക്ഷിക്കണം !കേരളം ലക്ഷ്യമിടാൻ മോദി; മേയർ വി വി രാജേഷ് ഉൾപ്പടെ ബിജെപി ജനപ്രതിനിധി സംഘവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച




