തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഇനിമുതൽ ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ 10 രൂപ പാസിലും വൈകുന്നേരം 4 മുതൽ 6മണി വരെ സൗജന്യമായും വാർഡുകളിൽ പ്രവേശിച്ചു രോഗികളെ സന്ദർശിക്കാം.
സന്ദർശകർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. അനേക വർഷങ്ങളായി ഈ വിലക്ക് തുടരുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സിപിഎമ്മുമായി 63 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ജി. സുധാകരൻ ? എം.വി. ഗോവിന്ദൻ പരിഹസിച്ചു ; പാർട്ടി മെർമ്പഷിപ്പ് പുതുക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപനം.





