ടൊറന്റോ : കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബൊര്‍സാദ് സ്വദേശിയായ വിധി കല്‍പേഷ്ഭായ് മേഘാനി(22)യാണ് കുത്തേറ്റ് മരിച്ചത്. കാനഡയിലെ നയാഗ്ര മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.
ഗുജറാത്ത് സ്വദേശിനിയായ വിധി കല്‍പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചു വരികയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. മെയ് 15 നാണ് വിധി മേഘാനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കനേഡിയൻ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ അക്രമണങ്ങൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ 30 വയസ്സുള്ള ഹിമാൻഷി ഖുറാനയും, 2025 ഏപ്രിലിൽ പഞ്ചാബിൽ നിന്നുള്ള 21 വയസ്സുള്ള വിദ്യാർത്ഥി ഹർസിംകർ രൺധാവ ഒന്റാറിയോയിൽ വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു . ഈ കേസിൽ 32 വയസ്സുള്ള ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
‘ഇന്ത്യ സുഹൃത്ത്,ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാം’; ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾക്ക് ഇറാന്റെ യാത്രാനുമതി


പശ്ചിമേഷ്യയില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ്; പത്തിവിടര്‍ത്തി ലാരിജാനി; ഹോര്‍മുസ് കടലിടുക്കില്‍ 700 ഇന്ത്യന്‍ സൈനികര്‍; ആശങ്ക തുടരുന്നു





