കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന് പുറമെ, തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയും കൊച്ചിയിലെ സിഎംആർഎൽ ഓഫീസും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിടങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്.
ഇഡി സംഘം എത്തുമ്പോൾ പിണറായി വിജയൻ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ കണ്ണൂരിലെ കുടുംബവീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ പരിശോധന നടത്തുന്നുണ്ട്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഒരേസമയം റെയ്ഡ് പുരോഗമിക്കുകയാണ്.
മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ് പുറത്തുവന്ന് തൊട്ടടുത്ത ദിവസമാണ് ഈ ശക്തമായ നടപടി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ കർത്ത, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ എന്നിവർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്നലെ പൂർണ്ണമായും തള്ളിയിരുന്നു. ഇതിനെതിരെ മേൽകോടതിയെ സമീപിക്കാൻ ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് നൽകാത്ത സേവനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ കൈമാറിയെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. കേസിൽ ഉദ്യോഗസ്ഥർക്ക് സമൻസ് അയക്കുകയും റെയ്ഡ് നടപടികളിലേക്ക് കടക്കുകയും ചെയ്തതോടെയാണ്, ഇഡി ചോദ്യം ചെയ്യലിന്റെ പേരിൽ തങ്ങളെ പീഡിപ്പിക്കുകയാണെന്നും അന്വേഷണത്തിന് മതിയായ തെളിവുകളില്ലെന്നും കാണിച്ച് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിരുന്നത്.


“തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി വരാം!” ; പി.കെ. ശശിക്കെതിരെയുള്ള മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിച്ചു ! വനിതാ സഖാക്കളുടെ കടുത്ത പ്രതിഷേധം!
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം കാറുകള്‍ നിയമാനുസൃതമായി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് നികുതി കൊള്ള; ആ കാറുകള്‍ വീണ്ടും സെക്കന്റ് ഹാന്‍ഡായി തിരിച്ചെത്തും; കോടികളുടെ നികുതി വെട്ടിക്കാന്‍ ‘റിവേഴ്സ് സ്മഗ്ലിങ്’; ഭൂട്ടാന് വഴി വന്‍ റാക്കറ്റ്; കള്ളം കണ്ടെത്തി ഓപ്പറേഷന് നുംഖൂര്‍




