തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് പി എം ജിയിലെ വിജിലന്‍സ് ആസ്ഥാനത്ത് ചേരും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
എസ്പി റാങ്ക് മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ വിജിലൻസ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഇത്. വിജിലൻസ് ആസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രിയെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സ്വീകരിക്കും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് കസ്റ്റഡിയിൽ; ബൂത്തിനുള്ളിൽ കയറിയത് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്
ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് കസ്റ്റഡിയിൽ; ബൂത്തിനുള്ളിൽ കയറിയത് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്







