പാലക്കാട്: ഇരുപത് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനുമൊടുവില്‍ ചിറ്റൂര്‍ അമ്പാട്ടുപാളയത്തിന് നൊമ്പരമായി ആറുവയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാണാതായ കുഞ്ഞിനെ ജീവനോടെ തിരികെ കിട്ടുമെന്ന നാടിന്റെ പ്രാര്‍ത്ഥനകളാണ് കുളത്തിലെ കയത്തില്‍ പൊലിഞ്ഞത്.
അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന സുഹാനെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. സഹോദരനുമായി ചെറിയ പിണക്കമുണ്ടാക്കി വീടിന് പുറത്തിറങ്ങിയ സുഹാന്‍ കുളത്തിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്.
ശനിയാഴ്ച രാത്രി വൈകിയും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുളങ്ങളിലും സമീപത്തെ പറമ്പുകളിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തുവന്നത്.അമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയവര്‍ക്കും ദുഃഖം അടക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രിയപ്പെട്ട സുഹാന്റെ വിയോഗത്തില്‍ നാടൊന്നാകെ വിതുമ്പുകയാണ്.


മട്ടന്നൂര്‍ വിട്ട് ശൈലജ പടക്കളത്തിലേക്ക്; എം.എ. ബേബിയുടെ വാക്കുകള്‍ക്ക് വഴങ്ങി ടീച്ചര്‍?
വിശ്വാസികളെ പിണക്കാതെയും പുരോഗമനവാദികളെ നോവിക്കാതെയും ഒപ്പനിര്ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം; ആചാരങ്ങളില്‍ മാറ്റം വരുത്തുംമുന്‍പ് മതപണ്ഡിതരുടെ അഭിപ്രായം തേടണം: സുപ്രീംകോടതിയില്‍ കേരളം പറയുന്നതിന് പിന്നില്‍ നിറയുന്നത് വിശ്വാസ രാഷ്ട്രീയം





